പെരുവ - പിറവം റോഡിൽ കുഴികളടക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപണികൾ ഒക്ടോബർ 10, 11 തീയതികളിൽ നടപ്പാക്കും - അഡ്വ. മോൻസ് ജോസഫ് എം എൽ എ

New Update
MONS JOSEPH

കടുത്തുരുത്തി : പെരുവ - പിറവം റോഡിലെ കുഴികളടച്ച് അപകടാവസ്ഥ പരിഹരിക്കുന്നതിനും, ഗതാഗത യോഗ്യമാക്കുന്നതിനുമുള്ള അറ്റകുറ്റപ്പണികൾ ഒക്ടോബർ 10, 11 തിയതികളിൽ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു. 

Advertisment

റോഡ് നവീകരണത്തിന്റെ പ്രധാന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇനിയും നിശ്ചിത സമയം ആവശ്യമായ സാഹചര്യത്തിലാണ് മുൻകൂറായി അടിയന്തര അറ്റകുറ്റപണി ചെയ്യാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ, അഡ്വ. അനൂപ് ജേക്കബ് എം എൽ എ എന്നിവർ നേരിട്ട് ഇടപെട്ടുകൊണ്ട് സത്വര നടപടി സ്വീകരിച്ചിട്ടുള്ളത്.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കെ എസ് ടി പി ചീഫ് എഞ്ചിനീയർ, പ്രധാന പ്രവൃത്തി ഏറ്റെടുത്ത ഇ കെ കെ കമ്പനി അധികൃതർ, റോഡ് നിർമാണത്തിന്റെ ചുമതലയുള്ള കൺസൾട്ടൻസി അധികൃതർ എന്നിവരുമായി എം എൽ എമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കുവാൻ തീരുമാനിച്ചത്. ഒക്ടോബർ 9ന് വൈകീട്ട് പെരുവ ജംഗ്ഷൻ മുതൽ പിറവത്തേക്ക് റോഡ് നിർമാണത്തിന് മുന്നോടിയായുള്ള പ്രധാന ജോലികൾ ആരംഭിക്കുന്നതാണ്. 

പൊതുമരാമത്ത് വകുപ്പ് കെ എസ് ടി പി യുടെ നേതൃത്വത്തിൽ റീ ടെൻഡർ ചെയ്ത പെരുവ - പിറവം - പെരുവാമൂഴി റോഡിൽ നടപ്പിലാക്കുന്ന 120 കോടി രൂപയുടെ ബി എം & ബി സി ഹൈടെക് റോഡ് നിർമാണപദ്ധതി പരമാവധി വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സർക്കാർ നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.

പി ഡബ്ലിയു ഡി, കെ എസ് ടി പി വിഭാഗവും, കൺസൾട്ടൻസിയും ചേർന്ന് സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലുടനെ പ്രധാനപ്പെട്ട റോഡ് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം എൽ എ വ്യക്തമാക്കി.

Advertisment