സ്ത്രീത്വത്തെ അപമാനിക്കുന്നു.. പഞ്ചായത്തംഗത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്. ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നു പ്രസിഡന്റ്

New Update
NIJINEE SHAMSUDEEN

മുണ്ടക്കയം : പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍.  പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ നിജിനി നിയമ നടപടിക്കു ഒരുങ്ങുന്നത്. 

Advertisment

മുന്‍പു ഷാജിയെക്കുറിച്ചുള്ള പരാതി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പിന്നീട് മണ്ഡലം കമ്മറ്റി ചേര്‍ന്നു പാര്‍ട്ടിയില്‍ നിന്നു ഷാജി പുല്ലാട്ടിനെ ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും വ്യാജ പ്രചാരണം തുടര്‍ന്നതോടെയാണ് നിജിനി നടപടിക്കു ഒരുങ്ങുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തെക്കേമല ഗ്രാമസംഗമം പ്രസിഡന്റ് അട്ടിമറിച്ചുവെന്നു ഷാജി പുല്ലാട്ട് ആരോപിച്ചിരുന്നു. പിന്നീടാണ് തനിക്കുനേരെ അധിക്ഷേപ പരാമര്‍ശം ഉണ്ടായതെന്നു നിജിന പറയുന്നു. 

പ്രസിഡന്റിന് ഡിഗ്രി യോഗ്യതയില്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത്  അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ കെ.എസ്.യു. കൗണ്‍സിലറായി വിജയിച്ചുവെന്ന് വ്യാജമായി പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണം ഷാജി പുല്ലാട്ട് ഉയര്‍ത്തിയിരുന്നു. വിവാദം പൊതുയിടത്തില്‍ വലിയ ചര്‍ച്ചയായി. വിവാദവുമായി ബന്ധപ്പെട്ടു കയ്യാങ്കളിയിലേക്കു കാര്യങ്ങള്‍ നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ നിജിനി തയാറെടുക്കുന്നത്.

Advertisment