/sathyam/media/media_files/2025/01/15/qL06iDucXS9IG2ELQFkY.jpg)
ചെറുതോണി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളാണ് പിണറായിയുടെ നോതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും കോമൺസോഫ്റ്റ് വെയർ സഹകരണ മേഖലയിൽ നടപ്പാക്കാത്തത് തട്ടിപ്പിന് വേധി ഒരുക്കുന്നതിന് വേണ്ടിയാണെന്നും
ജില്ലാ ബാങ്കുകളെ പിരിച്ചുവിട്ട് കേരളാ ബാങ്ക് രൂപീകരിച്ചതിലൂടെ സഹകരണ മേഖലക്ക് തിരിച്ചടി നേരിട്ടു വെന്നും ഈ അടുത്ത കാലത്ത് സഹകരണ സംഘങ്ങൾ ജി.എസ്.റ്റി നടപ്പിലാക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയമാണെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയഗവും മുൻ എം എൽ എയുമായ ജോസഫ് വാഴക്കൻ പറഞ്ഞു.
സഹകരണ ജനാധിപത്യവേദി ഇടുക്കി ജില്ലാ കമ്മിറ്റി ഇടുക്കി ജോയിൻ്റ് രജിസ്റ്റാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക കടാശ്വാസ പദ്ധതി പ്രകാരം ഇടുക്കിയിലെ സംഘങ്ങൾക്ക് നൽകാനുള്ള 110 കോടി വിതരണം ചെയ്യുക ,സംസ്ഥാന സഹകരണ ബാങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക
പ്രൈമറി ബാങ്കുകൾ ഷെയറിനത്തിൽ സംസ്ഥാന സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ച് നൽകുക ,പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഉയർന്ന പലിശ നിരക്ക് നൽകാനുള്ള അധികാരം പുനസ്ഥാപിക്കുക
സഹകരണ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ ജനാധിപത്യ വേദിയുടെയുടെ നേതൃത്വത്തിൽ ഇടുക്കി ജെ .ആർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
സഹകരണ ജനാഥിപത്യവേദി ഇടുക്കി ജില്ലാ ചെയർമാൻ അഡ്വ.ജോയി തോമസ് അദ്ധ്യക്ഷത വഹിച്ചു ,ഡി.സി.സി.പ്രസിഡൻ്റ് സി.പി.മാത്യു ,അഡ്വ: ഇ.എം.ആഗസ്തി , മുൻ എം എൽ എ എ.കെ.മണി, മുൻ എം എൽ എ അഡ്വ എം.എൻ ഗോപി ,എ. പി.ഉസ്മാൻ ,എം .കെ .പുരുഷോത്തമൻ ,ഒ.ആർ .ശശി, എം.ഡി.അർജുനൻ ,ജോൺ നെടിയപാല, അഡ്വ.സിറിയക്ക് തോമസ്.
ഇന്ദു സുധാകരൻ ,തോമസ് മാത്യു കക്കുഴി ,ജി. മുനിയാണ്ടി, ഡി. കുമാർ, കെ.ബി.ശെൽവം ,പി.ആർ അയ്യപ്പൻ ,അനിൽ ആനയ്ക്കനാട്ട് ,സി.പി.സലിം തുടങ്ങിയവർ പ്രസംഗിച്ചു .ചെറുതോണി ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് പി.ആർ.സലിംകുമാർ ,ജോർജ്ജ് തോമസ് ,പോൾ മാത്യു ,എസ്.വിജയകുമാർ ,ആൻസി ആൻ്റണി.
തോമസ് മൈക്കിൾ ,ജോബിതയിൽ ,ജോഷി കന്യാകുഴി ,ബെന്നി കുര്യൻ ,അജിത്ത് ദിവാകരൻ ,റോയി ചാത്തനാട്ട് ,ജോബി ചാലിൽ ,ജെയിംസ് കാപ്പൻ ,ഷാൽ വെട്ടിക്കാട്ട് ,രാജേഷ് അമ്പഴത്തിങ്കൽ , പി.യു.ഷാഹുൽ ഹമീദ് ,കെ.രാജൻ ,ഷാജി മടത്തുമുറി ,ഹാപ്പി .കെ.വർഗ്ഗീസ്, ജേക്കബ്ബ് പടലുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി