പിണറായി സർക്കാർ ആശാവർക്കർമാരെ ഇനിയും വെയിലത്ത് നിർത്തരുത് - റസാഖ് പാലേരി

New Update
should not keep ASHA
തിരുവനന്തപുരം: 59 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ സമരത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശനം നടത്തി. 21 ദിവസമായി നിരാഹാരം നടത്തുന്ന ആശാവർക്കർമാരെ ഷാളണിയിച്ചു.
Advertisment
nirahara samaram
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ നട്ടെല്ലായ ആശാവർക്കർമാരുടെ അതിജീവന സമരത്തെ അവഗണിക്കുകയും അവരുടെ സമര രീതികളെ പരിഹസിക്കുകയും സമരക്കാർക്കെതിരെ ആരോപണമുന്നയിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്.
razak palleri
സമരം ഇത്ര ദിവസം പിന്നിടുമ്പോഴും 21000 രൂപയായി ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കുമുള്ള ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പകരം വിഷയം പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന സർക്കാർ നിലപാട് പരിഹാസ്യമാണ്.

തൊഴിലാളിവർഗ സമരങ്ങളിലൂടെ ഉയർന്ന് വന്ന ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ അപചയമാണ് ആശമാരുടെ സമരത്തോടുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നത്. സി.പി.എം മുൻകയ്യിലല്ലാതെ ഉയർന്നു വരുന്ന ഒരു സമരത്തെയും പൊറുപ്പിക്കില്ല എന്ന ധാർഷ്ട്യവും സി.പി.എം അവസാനിപ്പിക്കണം.
സന്ദർശനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. അലി സവാദ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
Advertisment