ജന്മദിനാഘോത്തിന് ദിവ്യരക്ഷാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി പി.ജെ ജോസഫ് എം എൽ എ

New Update
PJ JOSEPH BIRTHDAY

തൊടുപുഴ: ശതാഭിഷിക്തനായ പി.ജെ.ജോസഫ് എം എൽ എ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകി എളിമയുടെ മാതൃക പകർന്നു.  തൊടുപുഴ - മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി ഒരുക്കിയ ജന്മദിനാഘോത്തിലാണ് അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകിയത്. നിരവധിയായ വികസന പ്രവർത്തനങ്ങളിലും സേവന- മനുഷ്യത്വ കർമ്മ പ്രവൃത്തികളിലും സഹാനുകമ്പ പകർന്ന കരങ്ങൾക്കുടമയാണ് പി.ജെ.ജോസഫ്.    

Advertisment

മുൻ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും നിരവധി വകുപ്പുകളുടെ മന്ത്രിയുമായിരുന്ന പി.ജെ ജോസഫ് വിനയത്തിന്റെയും എളിമയുടെയും മാതൃക പകർന്നു നൽകാൻ തന്റെ ശതാഭിഷിക്ത ജന്മദിനം ദിവ്യരക്ഷാ ലയത്തിലെ മുന്നൂറോളം അന്തേവാസികൾക്കൊപ്പം വിനിയോഗിക്കുകയായിന്നു.

കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ എബി തോമസ് അധ്യക്ഷത വഹിച്ച ജന്മദിനാഘോഷ ചടങ്ങിൽ അഡ്വ.തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.എ, അപു ജോൺ ജോസഫ് , അഡ്വ തോമസ് പെരുമന, എം.മോനിച്ചൻ , വർഗ്ഗീസ് വെട്ടിയാങ്കൻ, ബ്ലെയിസ് ജി വാഴയിൽ, ജോയി കൊച്ചുകരോട്ട്, എം.ജെ കുര്യൻ, ജെയിസ് ജോൺ, ക്ലമന്റ് ഇമ്മാനുവൽ ,ജോബി പൊന്നാട്ട്, ബിനോയി മുണ്ടയ്ക്കാമറ്റം, ഷിബിൻ വർഗ്ഗീസ്, അഡ്വ.ഷൈൻവടക്കേക്കര, വർഗീസ് സഖറിയ, കെ.വി.ജോസ് , സലിം പടിഞ്ഞാറെക്കര, എം.സി ചാക്കോ, ജെയിംസ് ചാക്കോ, സജീവ് വെളുത്തേടത്തുപറമ്പിൽ, ജോർജ്ജ് ജെയിംസ്, .ഷാജി അറയ്ക്കൽ, ജോർജ്ജ് തെക്കും തടം, സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ, സജി കോര, ബോബു ആന്റണി എന്നിവർ പ്രസംഗിച്ചു.

റവ.ഫാ.ജോസഫ് നമ്പേരിയുടെ നേതൃത്വത്തിൽ നടന്ന ദിവൃബലി സമർപ്പണ ശേഷം ചേർന്ന സമ്മളനത്തിൽ ദിവ്യരക്ഷാലയം ഡയറക്ടർ ടോമി ഓടയ്ക്കലിന് ജന്മദിന കേക്ക് മുറിച്ച് നൽകിയ പി.ജെ.ജോസഫ് എം എൽ എയ്ക്ക് അന്തേവാസികൾ തയ്യാറാക്കിയ മെമന്റോയും നൽകി ആദരിച്ചു.

Advertisment