New Update
/sathyam/media/media_files/2025/06/25/oru-thayinadam-2025-06-25-18-54-36.jpg)
കോട്ടയം: 'ഒരു തൈ നടാം..ചങ്ങാതിക്കൊരു മരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ താഴത്തുവടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ് അധ്യക്ഷനായി.
Advertisment
പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഒരു തൈ നടാം പരിപാടിയിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. കോട്ടയം ജില്ലയിൽ ഏഴര ലക്ഷം തൈകളാണ് നടുക.
തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക വനവൽക്കരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us