കോട്ടയം: സ്റ്റേറ്റ് സീഡ് ഫാം കോഴയുടെ പാടശേഖരങ്ങളിൽ യന്ത്ര വത്കരണം പ്രോത്സാഹിപ്പി ക്കുന്നതിന്റെ ഭാഗമായി ഞാറു നടീൽ യന്ത്രം ഉപയോഗിച്ചുള്ള നടീൽ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു.
ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളിൽ, ബ്ലോക്ക് മെമ്പർ P C കുര്യൻ, ഫാം സൂപ്രണ്ട് മഞ്ജു ദേവി,വാർഡ് മെമ്പർ സന്ധ്യ, തൊഴിലാളി യൂണിയൻ പ്രധിനിധികളായ സദാനന്ദ ശങ്കർ, സണ്ണി ചിറ്റക്കോടം തുടങ്ങിയവർ പങ്കെടുത്തു.