/sathyam/media/media_files/14i74O3QhlxAgN26UD9Y.jpg)
പാലക്കാട്: നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെയും, ജില്ലയിൽ നിലനിൽക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ,പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടനെ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലൂടെ 'അവകാശ പ്രക്ഷോഭ യാത്ര' സംഘടിപ്പിക്കുന്നു.
മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള 'അവകാശ പ്രക്ഷോഭ യാത്ര', നാളെ രാവിലെ 8 മണിക്ക് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും ആരംഭിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രക്ഷോഭ യാത്രയുടെ ഭാഗമായി തെരുവ് നാടകം, ഒപ്പ് ശേഖരണവും പ്രതിഷേധ സംഗമവും നടത്തും. പാലക്കാട് മണ്ഡലത്തിൽ നിന്ന് ആരംഭിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര 12 ജൂൺ 2025, (വ്യാഴം) അലനല്ലൂർ മണ്ഡലത്തിൽ വെച്ച് സമാപിക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ നേതൃത്വം അറിയിച്ചു.