പി.എൻ. പണിക്കർ ഫൗണ്ടേഷൻ വായനദിനം വായന ന മഹോത്സവമായി ആചരിക്കും; ജില്ലയിൽ വിപുലമായ പരിപാടി

author-image
കെ. നാസര്‍
New Update
PN PANIKKAR FOUNDATION

ആലപ്പുഴ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിജൂൺ 19 വായനദിനം വായന മഹോത്സവമായി ആചരിക്കും ഒരു മാസം നീണ്ട് നിൽക്കും. വായന ദിനാചരണ പരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം 19 ന് ആലപ്പുഴയിൽ വെച്ച് നടത്തും 18 ന് വിളംബര സമ്മേളനവും ഘോഷ.

Advertisment

യാത്രയും സംഘടിപ്പിക്കും എൻ്റെ വായന എൻ്റെ ലഹരി എന്ന സന്ദേശത്തോടെ കൂട്ട ഓട്ടം ബീച്ചിൽ സംഘടിപ്പിക്കും, മദ്യം മയക്ക്മരുന്ന് ഉപയോഗം വീട്ടമ്മമാർ അറിയുവാൻ വനിത കമ്മിഷൻ്റെ സഹകരണത്തോടെ സ്ത്രീസുരക്ഷ സെമിനാർ സംഘടിപ്പിക്കും.

 വായനയും, വികസനവും, എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും, ജില്ലാതലവായന .ക്വിസ് ,ചിത്രരചന മത്സരം ,പുസ്ത താലപൊലി , പുസ്തകചർച്ച. വായന സദസ്സ്, എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷതവഹിച്ചു. 

വർക്കിംഗ് പ്രസിഡൻ്റ് കെ. നാസർ, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, ട്രഷറർ സി.കെ. സിനിമോൾ, കെ. ശിവകുമാർ ജഗ്ഗു, ചന്ദ്രദാസ് കേശവപിള്ള, രാജു പള്ളി പറമ്പിൽ, ഉത്തമ കുറുപ്പ്, കൈമൾ കരുമാടി.ആർ. വി. ഇടവന 'ആശ കൃഷ്ണാലയം എന്നിവർ പ്രസംഗിച്ചു.

Advertisment