/sathyam/media/media_files/2025/09/09/helan-2025-09-09-17-09-22.jpg)
പൊന്നാനി: കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിത ഹെലൻ കെല്ലറുടെ പേരിലും ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ പേരിലുമുള്ള അവാർഡുകൾ നേടിയ രണ്ട് ചെറുപ്പക്കാരെ പൊന്നാനി പ്രത്യേക ചടങ്ങിലൂടെ ആദരിച്ചു. ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ കെ ഫാറൂഖ്, ഡോ. അംബേദ്ക്കർ അക്നോളജി അവാർഡ് ജേതാവ് റശീദ് ഫാളിലി നിസാമി എന്നിവരെയാണ് പൊന്നാനിയിലെ മസ്ജിദ് മുസമ്മിൽ ഇജാബയിൽ വെച്ച് ആദരിച്ചത്.
കേരള ഹജ്ജ് കമ്മിറ്റി മുൻ അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. സാമൂഹ്യ രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ ആശംസ നേർന്നു.
"കഷ്ടപ്പെടുന്നവരുടെയും അധസ്ഥിത വിഭാഗങ്ങളുടെയും ഉന്നമനത്തിന്നായി സേവന രംഗത്ത് മുന്നേറാൻ ഈ അവാർഡുകൾ കൂടുതൽ കരുത്തേകുമെന്ന് അനുമോദന ചടങ്ങ് അഭിപ്രായപ്പെട്ടു.
സിദ്ധീഖ് മൗലവി അയിലക്കാട്, ഷാഹുൽ ഹമീദ് മൗലവി, ഹാഫിസ് അനസ് അദനി, മുഹമ്മദ് ഇബ്റാഹീം ഹാജി, ഹംസക്കുട്ടി പെരുമ്പുള്ളി, ശിഹാബുദ്ധീ ൻ അഹ്സനി, മജീദ് ഫാളിലി എന്നിവർ പ്രസംഗിച്ചു.