നൂതന സൗകര്യങ്ങളോടെ പൊന്നാനി നൂർ ഡയബെറ്റിക് & പോഡിയാട്രിക് സെന്റർ വികസിപ്പിച്ചു

New Update
5a849285-25fa-4766-8085-96ba5c22f500

പൊന്നാനി:    വിവിധ തരത്തിലുള്ള  അത്യാധുനിക  സൗകര്യങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തി പൊന്നാനിയിലെ നൂർ ആശുപത്രി പ്രവർത്തനം വികസിപ്പിച്ചു.   അക്ബർ ഗ്രൂപ്പിന് കീഴിൽ  പൊന്നാനി കുണ്ടുകടവ് ജംക്ഷന് സമീപം എടപ്പാൾ റോഡിൽ  പ്രവർത്തിക്കുന്ന   ആശുപത്രിയുടെ  വികസനം പൊന്നാനി മഖദൂം  എം പി മുത്തുക്കോയ തങ്ങൾ നാട മുറിച്ച്  നിർവഹിച്ചു.

Advertisment

വികസനത്തിന്റെ ഭാഗമായി  പുതുതായി ആരംഭിച്ച  വിഭാഗങ്ങളിൽ  അത്യാധുനിക  എക്സ്റേ യുണിറ്റ്, മൂന്ന് ഒ പി വിഭാഗങ്ങൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ,  ഓർത്തോ പ്രൊസീജ്യർ യുണിറ്റ്  എന്നിവ ഉൾപ്പെടുന്നു.  ഇവയുടെ  പ്രവർത്തനോദ്‌ഘാടനം  പൊന്നാനി തഹസിൽദാർ ടി  സുചിത്ത്, മാനേജ്‌മെന്റ് പ്രതിനിധി  കർമ ബഷീർ,  പൊതുപ്രവർത്തകൻ പി വി അയ്യൂബ്,  ഡോ. ഹസീന,  ഡോ. മെഡാ  ഡേവിഡ്,  ഡോ.  ഹിബ എന്നിവർ  നിർവഹിച്ചു.

ഡോ. കെ വി അബ്ദുൽ നാസർ സാരഥ്യം വഹിക്കുന്ന അക്ബർ ഗ്രൂപ്പ്  മൂന്ന്  വർഷം  മുമ്പാണ്  ആരോഗ്യ രംഗത്തേക്ക്  തിരിഞ്ഞത്.    രാജ്യാന്തര നിലവാരത്തോട് കൂടിയുള്ള  പൊന്നാനിയിലെ ആദ്യത്തെ  ആരോഗ്യ കേന്ദ്രമായി  ബെൻസി പോളിക്ലിനിക്‌  പ്രവർത്തനം ആരംഭിച്ചതോടെയായിരുന്നു  അത്.  

ponnani kjhpi

തുടർന്ന്, ആയുർവേദം - ഹോമിയോ - ഹിജാമഃ തുടങ്ങിയ ചികിത്സാ രീതികൾ കൂടി ഉൾപ്പെടുത്തി ബെൻസി ഹെൽത്ത് കെയർ, ആരോഗ്യ രംഗത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തുന്ന അക്ബർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്  എന്നിവ  കൂടി അക്ബർ ഗ്രൂപ്പ്  പൊന്നാനിയ്ക്ക് സമ്മാനിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച നൂർ ഡയബെറ്റിക് & പോഡിയാട്രിക് സെന്റർ  പൊന്നാനി മേഖലയിലെ അതുല്യ ചികിത്സാ കേന്ദ്രമാണ്.    പ്രമേഹ ചികിത്സയ്ക്ക്  ഏർപ്പെടുത്തിയിട്ടുള്ള  പ്രത്യേകവും നൂതനവുമായ  സൗകര്യങ്ങളാണ് നൂർ ആശുപത്രിയുടെ  സവിശേഷത.    

പ്രമേഹക്കാരുടെ  പേടിസ്വപ്നമായ സൈലന്റ് അറ്റാക്ക്.   ഇതിന് കാരണമായ ഓട്ടോണമിക്  ന്യൂറോപ്പതി കണ്ടുപിടിക്കാനുള്ള CANS 504, പ്രമേഹ ബാധിതർക്ക് കാൽ മുറിച്ചു കളയാതെ തന്നെ സമ്പൂർണ പാദ സംരക്ഷണം തുടങ്ങിയവ  നൂർ ആശുപത്രിയിലെ  പ്രമേഹ പരിചരണത്തെ  വ്യത്യസ്തമാക്കുന്നവയാണ്.

പുറമെ, ജനറൽ മെഡിസിൻ, പൾമനോളജി, ഇ എൻ ടി, ഓർത്തോ, നെഫ്രോളജി, യൂറോളജി, ഡർമറ്റോളജി, കാർഡിയോളജി,  എൻഡോക്രൈനോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഗ്യാസോഎന്ററോളജി,  ഡയറ്റ് & ന്യുട്രിഷ്യൻ  എന്നിവയും  നൂർ ആശുപത്രി  ഓഫർ ചെയ്യുന്നു.

ഡയാലിസിസ്,  എം ആർ ഐ - സി ടി സ്‌കാനിംഗ്  മുതലായവ ഉൾപ്പെടുത്തി തുടർന്നും   വികസനക്കുതിപ്പിൽ  തന്നെയാണ് നൂർ ആശുപത്രി എന്ന് ബന്ധപ്പെട്ടവർ  അറിയിച്ചു.

Advertisment