അധികാരം മറ്റുള്ളവരെ ശാക്തീകരിക്കുവാൻ ആവണം: എ ഐ സി സി സെക്രട്ടറി പി വി മോഹനൻ

New Update
d99e2ad2-2afe-4fc7-b93a-95f478572ea5

പാലക്കാട്  : അധികാരം മറ്റുള്ളവരെ ശാക്തീകരിക്കുവാൻ ആവണമെന്നും ജനസേ വനം ആയിരിക്കണം അധി കാരസ്ഥാനത്തുള്ളവരുടെ ലക്ഷ്യമെന്നും. എ ഐ സി സി സെക്രട്ടറി പി വി മോഹ നൻ അഭിപ്രായപ്പെട്ടു. 

Advertisment

ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്‌ പാലക്കാട്  ജില്ലാ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ യുവാക്കൾ ക്കുള്ള നേതൃത്വ പരിശീലന ക്യാമ്പ്  മാധവരാജ ക്ലബ്‌ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം, പാലക്കാട്‌, ചിറ്റൂ ർ, നെന്മാറ, മലമ്പുഴ, കോങ്ങാട് മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നൂറ്റൻപ തോളം യുവതി യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു. 

എ ഐ പി സി പാലക്കാട് പ്രസിഡന്റ്‌ രാജീവ്‌ രാംനാ ഥിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണം നിർവഹി ച്ചു. എ ഐ പി സി കേരള പ്രസിഡന്റ്‌ രഞ്ജിത്ത് ബാല ൻ മുഖ്യാഥിതി ആയിരു ന്നു. സമാപന സമ്മേളന ത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ എ. തങ്കപ്പൻ മുഖ്യാതിഥി ആയിരുന്നു. 

രാഷ്ട്രീയത്തിലെ ധാർമികതയും സമഗ്ര തയും, ഭാവത്മക ബുദ്ധി യും രാഷ്ട്രീയവും, നേതൃ ത്വത്തിലെ വനിതാ പ്രാതി നിധ്യം, പഞ്ചായത്ത്‌ മുതൽ പാർലിമെന്റ് വരെ,ഡോ. എസ്. എസ്.ലാൽ, വിനി താ ജോസഫ്, ഡോ.സോയ ജോസഫ്. വി.കെ.ശ്രീകണ് ഠൻ എന്നിവർ  സെഷനുക ൾ നയിച്ചു. ഇവന്റ് ചെയർ മാൻ അബ്ദുൽ ഫത്താഹ് സ്വാഗതവും ജില്ലാ സെക്രട്ട റി രാഹുൽ വിഷ്ണു നന്ദി യും പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ്‌ അഡ്വ. സുമേഷ് അച്ചുതൻ, ഡി. സി.സി. സെക്രട്ടറി കെ.സി.പ്രീത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്ര ട്ടറി ജയഘോഷ് അഖിൽ പ്ലക്കാട്,  അഡ്വ.പി. പ്രേംനാ ഥ്,  ഡോ.ലക്ഷ്മി ആർ ച ന്ദ്രൻ, വിജു കുമാർ നെടു ങ്ങാടി, അരുൺ.ടി. സുരേ ഷ് കുമാർ വാക്കിയിൽ, അഡ്വ.ഉണ്ണി തോമസ്, മഹേഷ്‌,  വിഥുൻ.എസ്,  മകേഷ് കെ.ജി. പ്രശോബ് വത്സൻ, പി.എം.ശ്രീവത്സ ൻ സംസാരിച്ചു.

Advertisment