/sathyam/media/media_files/2025/11/17/5c80b779-f447-491b-ad75-49f34d991086-2025-11-17-14-01-52.jpg)
കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയം (RAWE) പ്രോഗ്രാമിന്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥി സംഘം കാരച്ചേരി ഗ്രാമത്തിൽ സമഗ്രമായ പ്രായോഗിക അവതരണ പരിപാടി (Demonstration Programme) സംഘടിപ്പിച്ചു. ഗ്രാമവാസികളുടെ കാർഷിക കാര്യക്ഷമത വർധിപ്പിക്കാനും ശാസ്ത്രീയ കൃഷിരീതികൾ പരിചയപ്പെടുത്താനുമായുള്ള ഈ പരിപാടി സജീവമായ പങ്കാളിത്തത്തോടെയാണ് നടത്തപ്പെട്ടത്.
പരിപാടിയുടെ ഭാഗമായി കന്നുകാലികളിലെ അകിടുവീക്കം കണ്ടെത്താൻ സഹായിക്കുന്ന കാലിഫോർണിയ മാസ്റ്റിറ്റിസ് ടെസ്റ്റ് , കന്നുകാലികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചെള്ള് നിർമ്മാർജ്ജനം, തെങ്ങിലും തക്കാളിയിലും കൃഷിക്ക് അനുയോജ്യമായ വിളയിനങ്ങൾ തിരഞ്ഞെടുക്കുന്ന രീതികൾ ഗ്രാമത്തിലെ ജലക്ഷാമം പരിഗണിച്ച് ജലസംരക്ഷണ രീതികളുടെ പ്രാധാന്യം, കർഷകരുടെ അവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ഗ്രാമവാസികൾക്ക് പ്രായോഗിക ബോധവൽക്കരണം നൽകി.
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ ഡീൻ ഡോ. സുധീഷ് മണാലിന്റെയും മറ്റു അധ്യാപകരുടേയും മാർഗനിർദ്ദേശത്തിൽ വിദ്യാർത്ഥികളായ ഹന്ന മുനീർ, നന്ദന കൃഷ്ണ, കൃഷ്ണ എൻ.ബി, അനുഗ്രഹ എ, അദ്യ എ.കെ, എൻ.എസ്. ഹിന്ദുജ, ഹരിഹരൻ കെ, ജീവാനന്ദം സി, അഞ്ചോയ നായക്, ലക്ഷ്മി ഗായത്രി, നമിത പ്രസാദ് എന്നിവർ ചേർന്നാണ് ഈ പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.
ഗ്രാമവാസികൾ മുഴുവൻ സമയവും ഉത്സാഹത്തോടെ പങ്കെടുത്തതോടെ പരിപാടി കൂടുതൽ സമൃദ്ധമായി. കർഷകർ വിദ്യാർത്ഥികളുടെ ഈ ശാസ്ത്രീയ ശ്രമത്തെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയും, ഭാവിയിൽ ഇത്തരത്തിലുള്ള കൂടുതൽ പ്രായോഗിക പ്രദർശനങ്ങൾ പ്രതീക്ഷിക്കുന്നതായും ആവേശത്തോടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us