നാലര പതിറ്റാണ്ടിനുശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പ്രീ ഡിഗ്രിക്കാർ ഒത്തുകുടി

New Update
d53e5b5b-c6ce-43af-abda-3aed6c8c6cdf

ഉഴവൂർ:  ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ 1978-80 ബാച്ച് പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാർത്ഥികൾ നാല്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കോളേജിൽ ഒത്തുകൂടി.ഓർമ്മകളിലൂടെ സഞ്ചരിച്ച് പഴയ സൗഹൃദങ്ങൾ തേച്ചു മിനുക്കി, വിശേഷങ്ങൾ പങ്ക് വച്ച് അവർ പഴയ പ്രീ ഡിഗ്രിക്കാരായി മാറി.  ഈ സൗഹൃദ കൂട്ടായ്മ പ്രിൻസിപ്പൽ Dr. Sincy Joseph ഉദ്ഘാടനം ചെയ്തു. പഴയകാല അദ്ധ്യാപകരെ ആദരിച്ചു.

Advertisment

867e437b-6694-47b8-8006-199a444605f4

ഗണിതശാസ്ത്ര വിഭാഗത്തിലെ പ്രൊ.കെ എം ജോസഫ്, പ്രൊ.V P തോമസ് കുട്ടി, ഭൗതികശാസ്ത്രത്തിലെ പ്രൊ. C U മേരി,Dr. ചെറിയാൻ തോമസ്, രസതന്ത്ര വിഭാഗത്തിലെ പ്രൊ. ജോളി ജോസഫ്,പ്രൊ. ത്രേസിയാമ്മ പോൾ, പ്രൊ.PM രാജു, മലയാളം വിഭാഗത്തിലെ Prof. P J  മാത്യു എന്നീ അദ്ധ്യാപകരെ പൊന്നാട അണിയിക്കുകയും memento സമ്മാനിക്കുകയും ചെയ്തു. 

ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലാത്ത സഹപാഠികളുടേ യും അദ്ധ്യാപകരുടേയും  സ്മരണയിൽ പന്ത്രണ്ട് മെഴുകുതിരികൾ തെളിയിക്കുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.

2987f6e4-3130-47c0-93b6-84f84d914ab5

 ഇക്കാലയളവിൽ തമ്മിൽ കാണാത്തവർ അവരുടെ വിശേഷങ്ങൾ പങ്ക് വച്ചു.  അന്ന് ക്ലാസിൽ ഉണ്ടായിരുന്ന തൊണ്ണുറ്റിരണ്ട് പേരിൽ അഞ്ച് പേർ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. ഇരുപത് പേർ മറുനാട്ടിലും വിദേശത്തുമായി താമസിക്കുകയാണ്. ബാക്കിയുള്ളവരിൽ മുപ്പതോളം പേർ  നേരിട്ട് പങ്കെടുത്തു.  വിദേശത്തുള്ളവർ ഓൺലൈനായി ഇതിൽ പങ്കെടുത്തു. 

31250110-97a4-44e6-8ffd-d3043b3fe8af

അന്നത്തെ പ്രീ ഡിഗ്രിക്കാരിൽ ചിലർ അദ്ധ്യാപകരും,
എൻജിനീയർമാരും,നഴ്‌സുമാരും,ബാങ്ക് ജോലിക്കാരും, സർക്കാർ ജോലിക്കാരും ആയി മാറിയപ്പോൾ മറ്റു ചിലർ ബിസിനസ് കാരും കൃഷിക്കാരുമായി മാറി. 

 പ്രീ ഡിഗ്രി ഒന്നാം വർഷം പഠിച്ച അതേ ക്ലാസ് മുറിതന്നെ പുന: സമാഗമത്തിന്റെ വേദിയാക്കിയപ്പോൾ  അവർക്ക്  അത് പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് ആയിരുന്നു.  അദ്ധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ ദൂരെ നിന്ന്  മാത്രം കണ്ടിരുന്ന അക്കാലത്തിൽ നിന്ന് വ്യത്യസ്തമായി  അടുത്ത സുഹൃത്തുക്കളേപ്പോലെ, സൗഹൃദപൂർവ്വം  ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കുശലങ്ങൾ പങ്ക് വെച്ചുപിരിഞ്ഞു.

Advertisment