/sathyam/media/media_files/2025/12/31/06bfbea2-163e-4e35-9e3a-9a7a1554d969-2025-12-31-14-28-57.jpg)
കാഞ്ഞിരപ്പള്ളി: കാർഷിക മേഖലയുടെ പുരോഗതിക്ക് നബാർഡ് സഹായത്തോടെ കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകുന്ന കാർഷിക വികസന ബാങ്കുകൾ കാർഷിക മേഖലയ്ക്ക് മാതൃകയാണെന്നും, കർഷകർ വീണ്ടും കാർഷിക മേഖലയിലേക്ക് തിരികെ വരുന്നതിന് കാർഷിക വികസന ബാങ്കുകൾ വഹിക്കുന്ന പങ്കു വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.11 20 കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് കെ.എം മാണി സാറിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന കർഷക അവാർഡുകൾ വിതരണം ചെയ്തു. മികച്ച കർഷകരായി റെജി കുര്യാക്കോസ് ആനത്താനം, ജെസ്സിൻ മാത്യു അട്ടക്കുഴിയിൽ, ബാബു ചെറിയാൻ, വിനീത് കൊച്ചു മുറിയിൽ എന്നിവർക്ക് അവാർഡ് നൽകി ആദരിച്ചു. ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്, ഭരണസമിതി അംഗങ്ങളായ സണ്ണിക്കുട്ടി അഴകംപ്രയിൽ, ആന്റണി കുര്യാക്കോസ് കിഴക്കേതലയ്ക്കൽ, പിസി ജേക്കബ് പനയ്ക്കൽ, അഡ്വ: സുമേഷ് ആൻഡ്രൂസ്, ബിജോയ് ജോസ് മുണ്ടുപാലം, അജി എബ്രഹം വെട്ടുകല്ലാംകുഴി,
പി.പി സുകുമാരൻ, കെ.എൻ ദാമോദരൻ, സെലിൻ സിജോ, ലിസി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി അജേഷ് കുമാർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us