മന്ത്രി ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധം, തിരുനക്കരയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ സി.ഐ.ടി.യുവിന്റെ കൊടിമരം തകര്‍ത്തു. എ.ബി.വി.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നു മുദ്രവാക്ക്യം ഉയര്‍ത്തി സി.ഐ.ടിയു പ്രവര്‍ത്തകര്‍

New Update
PRATHISHEDHAM SIVANKUTTI

കോട്ടയം: ഭാരതാംബ വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരായ പ്രതിഷേധത്തിനിടെ കോട്ടയം തിരുനക്കരയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ സി.ഐ.ടി.യു.വിന്റെ കൊടിമരം തകര്‍ത്തു. ഇന്നു ഉച്ചയേടെ എ.ബി.വി.പി നടത്തിയ പ്രകടനത്തിനിടെയാണു പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.

Advertisment

തിരുനക്കര സ്വകാര്യ ബസ്സ്റ്റാന്‍ഡിനു സമീപമെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ സ്റ്റാന്‍ഡിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം വലിച്ച് ഒടിക്കുകയായിരുന്നു. ഇവരെ തടഞ്ഞ പോലീസിനുനേരെയും ഇവര്‍ തട്ടിക്കയറി.

പ്രവര്‍ത്തകരും പോലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. സംഭവത്തില്‍ പ്രതിഷേധിച്ചു സി.ഐ.ടി.യു പ്രവര്‍ത്തകരും മാര്‍ച്ചു നടത്തി. എബി.വി.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നു സി.ഐ.ടിയു പ്രവര്‍ത്തകര്‍ മുദ്രാവാക്ക്യം മുഴക്കി.

 ഇന്നലെ കോഴിക്കോട്ടും തിരുവനന്തപുരത്തും സമാനമായ രീതിയില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.