/sathyam/media/media_files/2025/11/07/6db3d319-6b05-4264-8f25-7e57e759ce70-2025-11-07-19-20-21.jpg)
തൊടുപുഴ :മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ തിരുവനന്തപുരത്തുള്ള പ്രതിമയുടെ
ശിലാഫലകം നശിപ്പിച്ച് വികൃതമാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ദീർഘവീക്ഷണത്തോടുകൂടി കേരള വികസനത്തിന് കർമ്മപദ്ധതികൾ തയ്യാറാക്കി തുടക്കം കുറിച്ച ആദർശ ധീരനായ രാഷ്ട്രീയ നേതാവായിരുന്നു. ആർ ശങ്കർ. ഇടുക്കി ജലവൈദ്യുത പദ്ധതി പോലുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ നേതൃത്വം കൊടുത്തത് ആർ ശങ്കർ ആയിരുന്നു. അങ്ങനെയുള്ള ഒരു രാഷ്ട്രീയ നേതാവിനെ അപമാനിക്കുന്ന മുഖ്യമന്ത്രിയും രാഷ്ട്രീയ നേതൃത്വംവും ആണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ഡി സി സി പ്രസിഡന്റ് ജോയി തോമസ് പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ ഐ ബെന്നി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി ജെ പീറ്റർ, ഷാഹുൽ മങ്ങാട്ട്, സണ്ണി മണർകാട്ട് ജോർജ് താന്നിക്കൽ, ടി എൽ അക്ബർ,കെ ജി സജിമോൻ, റോബിൻ മൈലാടി, എസ് ഷാജഹാൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ എം എച്ച് സജീവ്, രാജേഷ് ബാബു, സെബാസ്റ്റ്യൻ മാത്യു, ബിജോയ് ജോൺ, എ കെ സുഭാഷ് കുമാർ, ജോസഫ് മാണി, റഷീദ് കാപ്രാട്ടിൽ, എസ് ജി സുദർശൻ, ജോർജ് ജോൺ, ആഗസ്റ്റ്തി ആലപ്പാട്ട്, സജി ചെമ്പകശ്ശേരി, നാസർ പാലമൂടൻ മായാ രതീഷ്,ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us