കരിമ്പ ഗ്രാമപഞ്ചായത്തിന്റെ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 34 ക്ലബ്ബുകൾക്കുള്ള സ്‌പോർട്‌സ് കിറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ വിതരണം ചെയ്തു

New Update
20251102_175402
പാലക്കാട്‌:കരിമ്പ ഗ്രാമപഞ്ചായത്തിന്റെ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 34 ക്ലബ്ബുകൾക്ക് ഗ്രാമ പഞ്ചായത്ത്‌ 2 ലക്ഷം വകയിരുത്തി, സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്തു. ഫുട്ബോൾ,വോളിബോൾ,ഷട്ടിൽ തുടങ്ങി ഓരോ ക്ലബ്ബിനും കായിക വിനോദത്തിന് ആവശ്യമായ കളിയുപകരണങ്ങളാണ് നൽകിയത്. സ്പോർട്സ് ആവണം ലഹരി.
കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കാനും, 
ലഹരി ഉപയോഗത്തിലേക്ക് നീങ്ങുന്നത് തടയാനും,കായിക മേഖലയെ ആവേശവും ലഹരിയുമായി കണ്ടാൽ ഏറെ ഗുണകരമാവുമെന്ന് ഉദ്ഘാടകൻ പറഞ്ഞു.
  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ വിതരണോദ്‌ഘാടനം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, ഗ്രാമപഞ്ചായത്ത് അംഗം കെ.സി.ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 
Advertisment
Advertisment