/sathyam/media/media_files/2025/03/21/MZNzZ8aE6rYyZNfYN87y.jpg)
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പിഡബ്ല്യുസി ഇന്ത്യ ഫൗണ്ടേഷനൊട്ടാകെ സംഭാവന യജ്ഞം ആരംഭിക്കുകയും ജീവനക്കാരുടെ സംഭാവനകള്‍ക്ക് തുല്യമായ തുക നല്‍കി പിഡബ്ല്യുസി ഇന്ത്യ ഫൗണ്ടേഷന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
ഈ തുക ഭക്ഷണം, താമസസ്ഥലം, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ സഹായങ്ങള്‍ നല്‍കാന്‍ ഉപയോഗിച്ചു. ബാക്കിയുള്ള തുക ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ക്കായി കൈമാറി. അതിന്‍റെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്‍റ് പ്രോജക്റ്റിന് (ഐടിഡിപി) രണ്ട് ആംബുലന്‍സുകള്‍ കൈമാറി. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പിഡബ്ല്യുസി ഇന്ത്യയിലെ ഏകോപനത്തിന്‍റെയും ഐക്യത്തിന്‍റെ തെളിവാണ് ഈ പ്രവര്‍ത്തനങ്ങളെന്നും തങ്ങളുടെ സഹപ്രവര്‍ത്തകര്‍ വ്യക്തിഗത കഴിവുകള്‍ക്കപ്പുറം ഒരുമിച്ച് നിന്ന് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന മാറ്റങ്ങള്‍ കൊണ്ടുവരുന്നത് അഭിമാനകരമാണെന്നും പിഡബ്ല്യുസി ഇന്ത്യ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ജൈവിര്‍ സിങ് പറഞ്ഞു.