പാലാ സെൻ്റ്. തോമസ് കോളേജിൽ ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് തുടക്കമായി

New Update
d6aad2d6-bd3d-4aea-8a60-a65b72ea6e96

പാലാ: പാലാ സെൻ്റ്. തോമസ് കോളേജിൽ ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് തുടക്കമായി. പാലാ സെൻ്റ്. തോമസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ആയി ഉയർത്തിയതിന്റെ 25-ാം  വാർഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പരിഷത്തിന്റെ വെബ് പോർട്ടലായ ലൂക്ക,  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

Advertisment

2d26ada7-6f92-4d16-81de-999ed34767e1

നവംബർ 7ന് കുസാറ്റിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു  ഉദ്ഘാടന നിർവഹിച്ച് തുടക്കം കുറിച്ച   ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ കേരളത്തിലെ മുഴുവൻ ജില്ലകളിലും  കടന്നുപോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  

എറണാകുളം ജില്ലയിൽ കുസാറ്റിലും കൊല്ലം ജില്ലയിൽ ടി കെ എം കോളേജിലും നടത്തിയ പ്രദർശനത്തിനു ശേഷം കോട്ടയത്ത് പാലാ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ  നവംബർ 29 ന് പ്രദർശനത്തിന് തുടക്കം കുറിച്ചു. പൊതുജനങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്ന തരത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.


 ഡിസംബർ 5-ാം തീയതി വരെ പാലാ സെന്റ് തോമസ് കോളേജിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ആലപ്പുഴ ജില്ലയിലെ, ചേർത്തല സെൻ്റ് മൈക്കിൾസ് സ്കൂളിൽ എക്സിബിഷൻ തുടരും. 

6dc8e733-82d2-4d90-ab00-69e96f3886ea


ക്വാണ്ടം സിദ്ധാന്തത്തിൻ്റെ സങ്കീർണ്ണാശയങ്ങളെ വിശദീകരിക്കുന്നതിന് പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ മുതലായവ ഉപയോഗപ്പെടുത്തുന്നുണ്ട്.
പരിശീലനം നേടിയ വിദഗ്ധർ ആശയങ്ങൾ ലളിതമാക്കി വിശദീകരിച്ചു കൊടുക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രദർശനം കാണുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

Advertisment