/sathyam/media/media_files/2025/12/15/363537b4-33cf-433c-b465-c8e1ecc465e7-2025-12-15-15-42-11.jpg)
പൊന്നാനി: ഖത്‍മുൽ ഖുർആൻ, പ്രാർത്ഥനാ സദസ്സ്, മൗലിദ് പാരായണം, അനുസ്മരണ സംഗമം, ഭക്ഷണ വിതരണം തുടങ്ങിയ പരിപാടികളോടെ ഈ വർഷവും പൊന്നാനി വലിയ ജാറത്തിലെ ആണ്ട് സമുചിതമായി അരങ്ങേറി. സൂഫീ വര്യനും ആത്മീയ നേതാവും കാലഘട്ടത്തിന്റെ പ്രതിഭയുമായിരുന്ന ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹിമാൻ ഹൈദറൂസി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നയിടമാണ് പൊന്നാനി വലിയ ജാറം. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ 280-ാം വാർഷിക ദിനമാണ് ഇത്തവണത്തെ ആണ്ട് അടയാളപ്പെടുത്തിയത്.
മതചൈതന്യം കാത്തുസൂക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴച്ചയും ചെയ്യാതെ ജീവിച്ച നമ്മുടെ മാതൃകകളായ മതനേതാക്കൾ എല്ലാ വിഭാഗങ്ങളുടെയും സ്നേഹം സിദ്ധിച്ചവരും മതസൗഹാർദ്ദത്തത്തിന്റെ മാതൃകകളായി ജീവിച്ചവരുമായിരുന്നു എന്ന് കേരള ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് ഖാസിം കോയ വിവരിച്ചു. പൊന്നാനി വലിയ ജാറം സയ്യിദ് അബ്ദുറഹിമാൻ ഹൈദറൂസി തങ്ങളുടെ വേർപാടിന്റെ 280-ാം വാർഷിക ദിനത്തിനത്തിൽ വലിയ ജാറം അങ്കണത്തിൽ നടന്ന അനുസ്മരണ ദുആ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സയ്യിദ് അമീൻ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.
വലിയ ജുമുഅത്ത് പള്ളി മുദർയ്യിസ് തലപ്പാറ തുറാബ് സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസൈൻ സഖാഫ് തങ്ങൾ കുളമംഗലം, ഫസൽ ശിഹാബ് തങ്ങൾ മേൽ മുറി, സയ്യിദ് മുത്തുകോയ തങ്ങൾ, സിദ്ധീഖ് മൗലവി അയിലക്കാട്, ഉവൈസ്അദനി, അബൂബക്കർ മുസ്ല്യാർ ഉസ്മാൻ കാമിൽ സഖാഫി മുതലായവർ പ്രസംഗിച്ചു.
ഹംസത്ത് മുസ്ല്യാർ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us