വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മരം വീണു കേടുപാട് ഉണ്ടായ സംഭവത്തില്‍ റെയില്‍വേ ഇടപെടല്‍. നഷ്ടം നേരിട്ട വ്യക്തികള്‍ പരാതി നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും. നടപടി വൈക്കം റോഡ് യൂസേഴ്‌സ് ഫോറത്തിന്റെ പരാതിയില്‍

New Update
railway two wheel

കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്ന മരം വീണ് ഇരുചക്ര വാഹനങ്ങള്‍ക്കു കേടുപാട് ഉണ്ടായ സംഭവത്തില്‍ റെയില്‍വേയുടെ ഇടപെടല്‍. ഈ തരത്തിലുള്ള അനുഭവങ്ങളല്ല റെയില്‍വേ നല്‍കാന്‍ ശ്രമിക്കുന്നതെന്നും നഷ്ടം നേരിട്ട വ്യക്തികള്‍ അവരുടെ മൊബൈല്‍ നമ്പര്‍ അടക്കം നേരിട്ടോ റെയില്‍മദദ് (റെയില്‍വേ സഹായങ്ങള്‍ക്കായുള്ള ആപ്പ്) വഴിയോ പരാതി നല്‍കുവാനും പരാതികള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമെന്നും റെയില്‍വേ അറിയിച്ചു.

Advertisment

വൈക്കം റോഡ് യൂസേഴ്‌സ് ഫോറത്തിന്റെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും റെയില്‍വേ സ്റ്റേഷന്‍ മുന്നില്‍ നിന്ന തണല്‍ മരം കടപുഴകി വീണ് വൈക്കം റോഡ് റെയില്‍വേസ്റ്റേഷനില്‍  പാര്‍ക്കിങ്ങ് ഏരിയായില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് ബൈക്ക് പൂര്‍ണമായും രണ്ട് ബൈക്ക് ഭാഗിഗമായും തകര്‍ന്നിരുന്നു.

വൈക്കത്തെ റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്‌സ് ഫോറം എന്ന ഫെയിസ് ബുക്ക് പേജിലൂടെയാണു റെയില്‍വേ ഖേദം പ്രകടിപ്പിച്ചത്. വാഹനങ്ങള്‍ തകര്‍ന്ന വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

Advertisment