കോട്ടയം: ലോക പ്രസിദ്ധ ഗാന്ധിയൻ ആക്റ്റിവിസ്റ്റും ജയപ്രകാശ് നാരായണൻ, വിനോബാജി എന്നിവർക്കൊപ്പം പ്രവർത്തിച്ച പി.വി.രാജഗോപാൽ എന്ന രാജാജി കോട്ടയം മരങ്ങാട്ടുപള്ളിയിലെ ജൈവ വൈവിദ്യ ഉദ്യാനമായ 'കാനന ക്ഷേത്രം' സന്ദർശിക്കുന്നു.
ചoമ്പൽ കൊള്ളക്കാരൻ മധോസിങ്ങിൻ്റെ നേതൃത്വത്തിലുള്ള അറുനൂറോളം ഭീകര കൊള്ളക്കാരെ ആയുധം വയ്പ്പിച്ച് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നു കൊണ്ടായിരുന്നു രാജാജിയുടെ തുടക്കം. രാജാജിയാണ് മധോസിങ്ങിനും കുടുംബത്തിനും സുരക്ഷിത പുനരധിവാസം ഉറപ്പാക്കിയത് .
/sathyam/media/media_files/2025/01/27/vpk86gaNh7qMTUJtIbKG.jpg)
ആദിവാസികളുടെ ഭൂമിക്കവേണ്ടിയുള്ള ഒരു വലിയ പോരാട്ടത്തിലൂടെ അവർക്ക് വനാവകാശ നിയമം നേടിക്കൊടുത്തു. മലയാളിയായ രാജാജിയുടെ പ്രധാന പ്രവർത്തനമേഘല രാജസ്താൻ' മദ്ധ്യപ്രദേശ് . ഛത്തീഘട്ട്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ്.തമിഴ്നാട്ടിൽ ഒരു സോഷ്യൽ ട്രയിനി ഗ് ഇൻസ്റ്റിട്യൂട്ട് അദ്ദേഹം നടത്തുന്നുണ്ട്.
ജപ്പാനിലെ "നിവാനോ പ്രൈസ് അവാർഡ് ജേതാവാണ്.അവാർഡുതുക ആയ ഒരു കോടി അമ്പത്തി അഞ്ച് ലക്ഷം രൂപാ ആദിവാസികളുടെയും ദരിദ്ര നാരായണന്മാരുടേയും ഉന്നമനത്തിനായി അദ്ദേഹം മാറ്റിവച്ചു. ഇന്ദിരാഗാന്ധി ദേശീയോഗ്രധന അവാർഡ് ജേതാവ് കൂടി ആണ് അദ്ദേഹം .
ഇപ്പോൾ ലോകം മുഴുവൻ സമാധാന യാത്ര നടത്തി ശാന്തി , സമാധാനം എന്നിവയാണ് ഇന്നത്തെ പ്രശ്നങ്ങൾക്കു് ശാശ്വത പരിഹാരം എന്ന് അദ്ദേഹം വിശ്വസിച്ച് പ്രചരിപ്പിച്ചു .ഇന്നും അതിനായി അക്ഷീണം പ്രവർത്തിക്കുന്നു.
/sathyam/media/media_files/2025/01/27/PoHjTAYVO2Q6MILcujk4.jpg)
മരങ്ങാട്ടുപള്ളിയിലെത്തുന്ന രാജാജിയുടെ ലക്‌ഷ്യം കാനന ക്ഷേത്രത്തോട് ചേർന്നുള്ള കാനനോദ്യാനത്തിലുള്ള സന്ദർശനമാണ്. തന്റെ ഇല്ലാത്തോട് ചേർന്ന് റിട്ട. ബാങ്ക് ഉദ്യാഗസ്ഥനും എഴുത്തുകാരനുമായും അനിയൻ തലയാട്ടുംപിള്ളി എന്ന നമ്പുരിയുടെ ഉടമസ്ഥതയിലാണ് ഈ കാനനോദ്യാനം. ദശമൂലവും, നാൽപ്പാമരവും, തൃഫലയും മടക്കമുള്ള എല്ലാ ആയുർവേദ ഔഷധങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്