New Update
/sathyam/media/media_files/2024/11/01/zu0nE1HrwV1iH8yC1WBo.jpg)
തിരുവനന്തപുരം: ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചിത്രകാരന്‍ രാജീവ് ബാലകൃഷ്ണന്‍റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 25 വരെ ജവഹര്‍ നഗറിലെ ഗൊയ്ഥെ-സെന്‍ട്രത്തിലാണ് (അലിയന്‍സ് ഹൗസ്) പ്രദര്‍ശനം.
Advertisment
'എക്ലെക്റ്റിക് ഇംപ്രഷന്‍സ്' എന്ന പ്രമേയത്തിലുള്ള പ്രദര്‍ശനം കേരള ചിത്രകലാ പരിഷത്തിന്‍റെ മുന്‍ പ്രസിഡന്‍റും പ്രമുഖ ശില്‍പിയുമായ ഷഫീഖ് .എ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ഐടി മേഖലയിലെ 29 വര്‍ഷത്തെ കരിയറിന് ശേഷമാണ് രാജീവ് ബാലകൃഷ്ണന്‍ മുഴുവന്‍ സമയ കലാപ്രവര്‍ത്തനം തുടങ്ങിയത്. ചിത്രകലയില്‍ സ്വയം പഠിതാവായ അദ്ദേഹത്തിന്‍റെ വരകള്‍ക്ക് സ്വതസിദ്ധമായ ഒന്നിലധികം ശൈലികളുണ്ടെന്നതും പ്രത്യേകതയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us