സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/05/03/z1YSjlgrwTLfJB2xeuhV.jpg)
രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച അണ്ടർ 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ സെൽസാവോ ക്ലബ് ഇലഞ്ഞി ജേതാക്കളായി. കാനം ഫുട്ബോൾ ക്ലബ് റണ്ണർ അപ്പ് ആയി.
Advertisment
കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വിജയികൾക്ക് എവർറോളിങ് ട്രോഫികൾ കൈമാറി, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.