/sathyam/media/media_files/2025/11/12/59befdb0-67ff-4df3-bbea-1b247bdd111c-2025-11-12-21-17-53.jpg)
വെളിയന്നൂർ: രാമപുരം സബ്ജില്ലാ കലോത്സവം കലാരവം 2025 ന് വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാമപുരം A. E. O. ജോളിമോൾ ഐസക് കലോത്സവ പതാക ഉയർത്തിയതോടെ തുടക്കമായി.
സ്കൂൾ മാനേജർ രാജേഷ് മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് കലോത്സവം ഉദ്ഘാടനം ചെയ്തു.
രാമപുരം എ ഇ ഓ ജോളി മോൾ ഐസക്, വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയേഷ് എസ് .കെ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ എൻ സുജാത, അരീക്കര സെൻറ് റോക്കീസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ജോസഫ്, ബിനോയ് ജോസഫ്, ജോസൻ തോമസ്, അനു എം കെ, എച്ച് എം ഫോറം സെക്രട്ടറി രാജേഷ് N. Y., പബ്ലിസിറ്റി കൺവീനർ ജോസ് രാഗാദ്രി തുടങ്ങിയവർ പ്രസംഗിച്ചു.
ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ സമ്മാന അർഹരായ ജോസഫ് K. V., മനു കെ ജോസ് എന്നിവരെ ആദരിച്ചു. കലോത്സവ സുവനീർ കലാരവത്തിന്റെ പ്രകാശനകർമ്മം A. E. O. ജോളി മോൾ ഐസക് നിർവഹിച്ചു. തുടർന്ന് അരീക്കര സെന്റ് റോക്കീസ് യുപി സ്കൂൾ, വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 11 വേദികളിലായി 88 ഇനം മത്സരങ്ങൾ അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us