പെരുവ : വിളക്കിത്തലനായർ സമാജം 206-ാം നമ്പർ പെരുവ ശാഖയുടെ നേതൃത്വത്തിൽ രാമായണമാസാചാരണവും കുടുംബ സംഗമവും നടന്നു. കാരിക്കോട് മനയ്ക്കപ്പടി
ഡിസ്സിൽ സൗപർണികയുടെ വസതിയിൽ ചേർന്ന യോഗം
സമാജം താലൂക്ക് സെക്രട്ടറി എൻ ഗോപിനാഥ് ഉത്ഘാടനം ചെയ്തു.
ശാഖ വൈസ് പ്രസിഡൻ്റ് സി.വി. ബിനു അദ്യക്ഷത വഹിച്ചു. സിന്ധു ഡിസ്സിൽ രാമായണ പാരായണവും കുമാരി അശ്വതി ശിവാനി ഡിസ്സിൽ മുഖ്യപ്രഭാഷണവും നിർവഹിച്ചു.
സമുദായ - സാംസ്‌കാരിക -സംയോജിത പുരസ്‌കാരം സമാജത്തിലെ മുതിർന്ന അംഗം കെ.നാണപ്പന് നൽകി.
യോഗത്തിൽ ശാഖ സെക്രട്ടറി സി.കെ. അനിൽകുമാർ, ജോയിൻ്റ് സെക്രട്ടറി സി.വി. ബിജു, സമാജം ജില്ലാ കോർഡിനേറ്റർ കെ ജി സജീവൻ, നിയുക്ത താലൂക്ക് പ്രസിഡന്റ് പി.പി. വേണു, സിന്ധു സജീവ്, ശാഖ ട്രഷറർ സിന്ധു ഡിസ്സിൽ എന്നിവർ പ്രസംഗിച്ചു