ഒത്തുതീര്‍പ്പായോ? ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്കെതിരേ ആരോപണം ഉന്നയിച്ചു വിമത സ്ഥനാര്‍ഥിയായ റെജി എം. ഫിലിപ്പോസ് പത്രിക പിന്‍വലിച്ചു. പത്രിക പിന്‍വലിച്ചത് അവസാന നിമിഷം. റെജിയെ സഹായിക്കാമെന്ന മുതിര്‍ന്ന നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണു പത്രിക പിന്‍വലിച്ചതെന്നു സൂചന.

New Update
chandi umman fend

കോട്ടയം : ഫേസ്ബുക്ക് പോസ്റ്റിലൂടെ ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്കെതിരേ ആരോപണം ഉന്നയിച്ചു വിമത സ്ഥനാര്‍ഥിയായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി എം. ഫിലിപ്പോസ് പത്രിക പിന്‍വലിച്ചു. പാമ്പാടി ബ്ലോക്ക് മണര്‍കാട് ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനാണു റെജി എം. ഫിലിപ്പോസ് പത്രിക സമര്‍പ്പിച്ചത്.

Advertisment

chandi Untitledar

ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണു റെജി പത്രിക നല്‍കിയത്. എന്നാല്‍, അവസാന നിമിഷം നാടകീയമായി പിന്‍വലിക്കുകയായിരുന്നു.

സ്വജന പക്ഷപാതവും വ്യക്തിതാല്‍പര്യങ്ങളും മൂലം ചാണ്ടി ഉമ്മന്‍ എം.എല്‍.എ. കാണിക്കുന്ന രാഷ്ട്രീയ നെറികേടുകള്‍ക്കെതിരെ പൊതുജന പിന്തുണയോടെ പോരാടുമെന്നായിരുന്നായിരുന്നു റെജി പത്രിക സമര്‍പ്പിച്ചപ്പോള്‍ പറഞ്ഞത്.

ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ ഇനി മത്സരിക്കേണ്ട എന്നാണു ചാണ്ടി ഉമ്മന്‍ പറഞ്ഞ ന്യായം, എന്നാല്‍, അദ്ദേഹത്തിന്റെ വീടിരിക്കുന്ന ഡിവിഷനിലെ മെമ്പര്‍ വീണ്ടും മത്സരിക്കുകയാണ്. ഉന്നതതല സമിതികളായ നിയോജകമണ്ഡലം തല കോര്‍ കമ്മിറ്റിയിലേക്കോ, ഡി.സി.സി യിലേക്കോ ചര്‍ച്ചയ്ക്ക് വിടാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. എം.എല്‍.എക്ക് ഡി.സി.സിയിലേക്കു പോകുന്നതുതന്നെ അലര്‍ജിയാണ്.

chandi oomman

പാര്‍ട്ടിയിലെ ഏതോ ഒരു ചെറിയ പദവിയില്‍ നിന്നും മാറ്റിയപ്പോള്‍ ഉന്നത നേതാക്കള്‍ക്കെതിരെ വരെ പൊട്ടിത്തെറിച്ച ആളാണദ്ദേഹം. പുതുപ്പള്ളിയിലെ വീട്ടില്‍ ഇരുന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതു പുതുപ്പള്ളി ഒരു നാട്ടുരാജ്യവും ചാണ്ടി ഉമ്മന്‍ അവിടത്തെ നാട്ടുരാജാവുമാണെന്നു വിചാരിക്കരുത്.

ഒരവസരം വരുമ്പോള്‍ കറിവേപ്പിലപോലെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുന്നത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയമല്ലായിരുന്നു. ആ രാഷ്ട്രീയത്തിലേക്കു നടന്നടുക്കാന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഒരുപാട് സഞ്ചരിക്കേണ്ടി വരുമെന്നും റെജി ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്‌ക്കെതിരെ ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. 

അതേസമയം, പത്രിക പിന്‍വലിച്ചതു കോണ്‍ഗ്രസ് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായാണോ എന്നതില്‍ അവ്യക്തതയുണ്ട്. റെജിയെ സഹായിക്കാമെന്ന മുതിര്‍ന്ന നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചതെന്നും സൂചനയുണ്ട്.

Advertisment