വിമത സ്ഥാനാർത്ഥികളെയും വിമത പ്രവർത്തനം നടത്തുന്നവരെയും കോൺഗ്രസിൽ നിന്ന് പുറത്താക്കി

New Update
UDF

തൊടുപുഴ : വിമത സ്ഥാനാർത്ഥികളെയും വിമത പ്രവർത്തനം നടത്തുന്നവരെയും ഡിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം  കോൺഗ്രസിൽ നിന്ന് പുറത്താക്കിയാതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷിബിലി സാഹിബ് അറിയിച്ചു.

Advertisment

മുട്ടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ സരിത മാത്യുവിനെതിരെ  വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷീജ എബ്രഹാം, ഷീജ അബ്രഹാമിന്റ് ഇലക്ഷൻ ഏജന്റ്   മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ഷൈജ ജോമോൻ,  തൊടുപുഴ മുനിസിപ്പാലിറ്റി 36-)0 വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. ബിജിമോൾ തോമസിനെതിരെ  ഭാര്യയെ വിമത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്ന ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ജോസലറ്റ് മാത്യു, സ്ഥാനാർത്ഥി ആതിര ജോഷി,10-)0 വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ജോർജ് ജോണിനെതിരെ  വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ആനി ജോർജ്, തൊടുപുഴ ഈസ്റ്റ് മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രിസിഡന്റ് അനസ് (ബഷീർ ഇബ്രാഹിം), ഷംസ് കിളിയനാൻ ഡിസിസി മെമ്പർ ജോർജ് താന്നിക്കൻ  എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും ഡിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം പുറത്താക്കിയതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷിബിലി സാഹിബ് അറിയിച്ചു.

Advertisment