പ്രായം മറന്നേക്കൂ, പഠനം തുടരാം; തുല്യതാകോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

New Update
thulyuatha course

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി  നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും ഇപ്പോൾ പത്താംതരം തുല്യതയ്ക്ക് ചേരാം. 

Advertisment

കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.

പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് ചേരാവുന്നതാണ്. പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്.


ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.   വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്.