തെരുവുനായ ശല്യത്തിനെതിരെ പ്രതികരിച്ച് ജോസ് മാവേലി ആലുവയിൽ ചക്രാസനത്തിൽ !

രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ യോഗയിൽ ചചക്രാസനസ്ഥിതനായി നിന്നുകൊണ്ടാണ് ജോസ് മാവേലി  പ്രതികരിച്ചത്.

New Update
JOSE  MAVELI CHAKRA VAHANAM

ആലുവ: പൊതുപ്രവർത്തകനായ ആലുവയിലെ ജോസ് മാവേലിയുടെ വ്യത്യസ്തമായ സമരമുറ ശ്രദ്ധേയമായി. രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ യോഗയിൽ ചചക്രാസനസ്ഥിതനായി നിന്നുകൊണ്ടാണ് ജോസ് മാവേലി 
പ്രതികരിച്ചത്.

Advertisment

വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ രക്ഷയ്ക്ക് എത്തുന്നില്ല എന്ന പരാതി മുന്നോട്ടുവച്ചുകൊണ്ടാണ്  ജനസേവ തെരുവുനായ വിമുക്ത സംഘം ചെയർമാനും അന്തർദേശീയ സീനിയർ വെറ്ററൻ കായികതാരവുമായ ജോസ് മാവേലി ചക്രാസനത്തിൽ നിന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് പേർക്കാണ് ഈ മാസം തെരുവുനായകളുടെ കടിയേറ്റത്.

JOSE  MAVELI CHAKRA VAHANAM UG

കടിയേറ്റവരിൽ പലർക്കും വാക്സിൻ എടുത്തിട്ടും മരണത്തിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞില്ലയെന്നത് ഭീതിയുളവാക്കുന്നതാണെന്നു ജോസ് മാവേലി പറഞ്ഞു. കോടാനുകോടി നികുതിപ്പണം തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും വാക്സിൻ വാങ്ങുന്നതിനുമായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുന്നുണ്ട്. എന്നിട്ടും ജനവാസ മേഖലയിൽ തെരുവു പട്ടികൾ പെരുകുകയും പേവിഷമരണം വർദ്ധിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

ഇതിനെതിരെ അധികാരികളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയായിരുന്നു ജോസ് മാവേലിയുടെ വ്യത്യസ്തമായ ഈ സമരമുറ. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ സർവ്വ കക്ഷിയോഗം വിളിച്ചുചേർത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment