New Update
/sathyam/media/media_files/2025/06/19/pathayora-sawnthariya-2025-06-19-19-34-25.jpg)
കോട്ടയം: ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും സൗന്ദര്യവത്കരിക്കുന്നതിനും മാലിന്യവിമുക്തമാക്കുന്നതിനുമുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മുൻവശത്ത് എം.സി. റോഡരികിൽ നിർമ്മിച്ച ഉദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു.
Advertisment
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും നഗരസൗന്ദര്യവൽക്കരണത്തിനുള്ള നിർദേശം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. നൽകി. ഇതിനോടനുബന്ധിച്ചാണ് ജൂബിലി വർഷം ആഘോഷിക്കുന്ന വാഴപ്പള്ളി സ്‌കൂളിന് മുൻവശത്ത് ഉദ്യാനം ഒരുങ്ങിയത്. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, നഗരസഭാംഗം എൽസമ്മ ജോബ്, സ്‌കൂൾ മാനേജർ സിസ്റ്റർ ലിൻസി വലിയപ്ലാക്കൽ, പ്രിൻസിപ്പൽ ഷിജി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us