/sathyam/media/media_files/2026/01/02/a221aea4-ddde-4f05-9277-a4e85502d76c-2026-01-02-22-14-09.jpg)
കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവർത്തക സംഘം സമുദ്ര പൂജ സംഘാടക സമിതി യോഗം സംസ്ഥാന പ്രസിഡൻ്റ് പി. പീതാംബരൻ ഉദ്ഘാടനം ചെയിതു.
ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻ്റെ നാല് പതിറ്റാണ്ട് കാലത്തെ നിഷ്കാമ പ്രവർത്തനം കൊണ്ട് കേരളത്തിലെ തീരപ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടായ പരിവർത്തനം വളരെ വലുതാണെന്ന് മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻ്റ് പി. പീതാംബരൻ പറഞ്ഞു.
സ്വത്വ ബോധത്തിലൂന്നിയ സാംസ്കാരിക മുന്നേറ്റത്തിലൂടെ കേരളത്തിൽ ദേശീയ പ്രസ്ഥാന ങ്ങളുടെ അടിത്തറ ശക്തമാക്കിയതിൽ തീരദേശത്തെ പരമ്പരാഗത സമൂഹം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻ്റെ നേതൃത്വത്തിൽ ജനവരി 18 ന് കാമ്പുറം കടപ്പുറത്ത് വെച്ച് നടത്തുന്ന സമുദ്ര പൂജയുടെയും സമുദ്ര വന്ദനോൽസവത്തിൻ്റെയും വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പ്രസിഡൻ്റ് ശ്രീജ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ എൻ ശിവപ്രസാദ്, ബിജെ പി മണ്ഡലം പ്രസിഡൻ്റ് പ്രവീൺ തളിയിൽ കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ജയന്ത് കുമാർ, അഡ്വ. ഷിഞ്ചു കാമ്പുറം, ഷൈബു തോപ്പയിൽ എന്നിവർ പ്രസംഗിച്ചു.
പരിപാടികളുടെ വിജയത്തിന് വേണ്ടി ജയന്ത് കുമാർ ചെയർമാനും സുധീഷ് കേശവപുരി ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us