/sathyam/media/media_files/2025/02/22/LV2VaZlcgP1VOTuRXyT2.jpg)
കോട്ടയം : കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന മിസ്റ്റർ & മിസ് കേരള സീസൺ 2 ഗ്രാന്റ് ഫിനാലെ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പായി കോട്ടയം ജില്ലയിലെ നാട്ടകം സ്വദേശിനി സാന്ദ്രാ സതീഷ് തിരഞ്ഞെടുക്കപ്പെട്ടു.
കേരള വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്ത ഗ്രാന്റ് ഫിനാലെ യിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസി മത്സാരാർത്ഥികളടക്കം തിരഞ്ഞെടുക്കപ്പെട്ട 40-ൽ പരം (നാല്പതിൽ ) മത്സരാർത്ഥികളാണ് പങ്കെടുത്തത്.
മിസ് കേരളാ വിഭാഗത്തിൽ ലിയാന ഖാലിദ് തിരൂർ ഒന്നാം സ്ഥാനവും, സാന്ദ്രാ സതീഷ് സെക്കന്റ് റണ്ണറപ്പായും യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസിന്റെ ശിക്ഷണത്തിൽ അരങ്ങേറിയ ഗ്രാന്റ് ഫിനാലെ സംവിധാനം ചെയ്തത് പ്രശസ്ത സിനിമാ താരം ഇടവേള ബാബു ആണ് .
ചെറുപ്പം മുതൽ പഠന കാര്യങ്ങളിൽ മികവു പുലർത്തിയിരുന്ന സാന്ദ്രാ സതീഷ് കലാ രംഗത്തും ശ്രദ്ധ ചെലുത്തിയിരുന്നു. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരും, സിനിമാ താരങ്ങളും ,മറ്റു കലാ സാംസ്ക്കാരിക രംഗത്തേ പ്രമുഖ വ്യക്തിത്വങ്ങളും ചേർന്ന് വിജയികളെ കിരീടമണിയിച്ചു.
കോട്ടയം ജില്ലയിലെ നാട്ടകം മറിയപ്പള്ളി ശാസ്താംകുന്നേൽ സതീഷ് കുമാറിന്റെയും , സുനിതാ സതീഷിന്റെയും ഏക മകളാണ് സാന്ദ്രാ സതീഷ് . കേരള കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സതീഷ് കോടിമത.