സാന്ദ്രാനന്ദം സാവിത്രിയമ്മയ്ക്ക് ത്രയാശീതി പുരസ്കാരം സമ്മാനിച്ചു

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
savithri

സാന്ദ്രാനന്ദം സത്സംഗസമിതിയുടെ ത്രയാശീതി പുരസ്കാരം കെ. സാവിത്രി അമ്മയ്ക്കു സമർപ്പിക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി സ്ഥാപക പ്രസിഡന്റും കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ്  വനിതാസമാജം ആദ്യകാല പ്രസിഡന്റുമായ കെ. സാവിത്രിയമ്മയെ ത്രയാശീതി പുരസ്കാരം നൽകി ആദരിച്ചു.

Advertisment

8eaced1e-8e51-474a-860c-4625fec133ea

 രണ്ടു ദശാബ്ദത്തിലേറെയായി ആദ്ധ്യാത്മിക സേവാപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു സാവിത്രിയമ്മ. സാന്ദ്രാനന്ദം സത്സംഗസമിതി പ്രസിഡന്റ് ലീല പി. കർത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ദിരാ നായർ പൊന്നാടയണിയിച്ചു. സെക്രട്ടറി ഓമന ഗോപിനാഥ് പുരസ്കാരം സമ്മാനിച്ചു. തുടർന്ന് നാരായണീയസത്സംഗവും സദ്യയും ഉണ്ടായിരുന്നു.

Advertisment