എരുമേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് പ്രതിഫലം നൽകിയില്ല. ക്ഷേത്രത്തിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു തൊഴിലാളികൾ. പണം നൽകേണ്ടത് ദേവസ്വം ബോർഡ്

New Update
c68b7047-6529-42d5-8de4-a6c03d3ad329

കോട്ടയം: എരുമേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് പ്രതിഫലം നൽകിയില്ല...ക്ഷേത്രത്തിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. 19500 രൂപ വീതം 125 തൊഴിലാളികൾക്കാണ് നൽകാനുള്ളത്. ദേവസ്വം ബോർഡ് ആണ് പണം നൽകേണ്ടത്. പത്തനംതിട്ട ജില്ലാ കലക്ടർ കോട്ടയം കലക്ട്രേറ്റിലേക്കിലേക്ക് പണം കൈമാറുകയാണ് ചെയ്യുന്നത്.

Advertisment

35 ദിവസത്തെ ശമ്പള കുടിശ്ശികയാണ് കിട്ടാനുള്ളത്.  ചോരനീരാക്കി പണിയെടുത്ത തൊഴിലാളികൾക്ക് ഒരു രൂപ പോലും കൂലി നൽകാൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ലെന്നു തൊഴിലാളികൾ പറയുന്നു. പണമില്ലാതെ  എങ്ങനെ  നാട്ടിലേക്ക് മടങ്ങും എന്നാണ് ഇവർ ചോദിക്കുന്നത്.  തമിഴ്നാട് സ്വദേശികളാണിവർ

Advertisment