കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഹിന്ദി, മ്യൂസിക് വിഭാഗങ്ങളിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ സീറ്റ് ഒഴിവുകളുണ്ട്. നാല് വർഷ ബി എ മ്യൂസിക് പ്രോഗ്രാമിൽ ഒഴിവുളള 15 സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 10ന് നടക്കും.
നാല് വർഷ ബി. എ. ഹിന്ദി പ്രോഗ്രാമിൽ സംവരണ സീറ്റ് ഉൾപ്പെടെയുളള ഒഴിവുകളിലേയ്ക്ക് ജൂലൈ 11ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യതയുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് പഠനവിഭാഗങ്ങളിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.