/sathyam/media/media_files/2025/10/19/img-20251019-wa0056-2025-10-19-18-29-28.jpg)
കോട്ടയം: ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ് എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ട്രോഫിയിൽ മാല ചാർത്തി സ്വീകരിച്ചു.
ദേശീയ അന്തർദേശീയ തലത്തിൽ മികച്ച കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തിൻ്റെ കായിക രംഗത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ സ്കൂൾ കായിക മേളകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ വർണക്കൂടാരം പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ,ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, പൊതുവിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ ഗിരീഷ് ചോലയിൽ, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ,ഡി.ഇ.ഒ എ. ആർ. സുനിമോൾ,
ജില്ലാപഞ്ചായത്ത് അംഗം പ്രഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷാജിമോൻ, അയ്മനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ദേവകി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഹരികുമാർ, സബിത പ്രേംജി, കൺസ്യൂമർ ഫെഡ് ഭരണസമിതി അംഗം പ്രമോദ് ചന്ദ്രൻ, ഗവണ്മെന്റ് എച്ച്. എസ്.എസ്. പ്രിൻസിപ്പൽ ജെ.റാണി, പ്രഥമാധ്യാപിക എ ആശ നായർ,ഡി.പി.സി. കെ.ജെ. പ്രസാദ്, അങ്കണവാടി ടീച്ചർ സി.എ. ഗീതമണി എന്നിവർ പങ്കെടുത്തു.