എം.എല്‍.എ സര്‍വീസ് ആര്‍മിയിലൂടെ കൂട്ടിക്കലില്‍ 11 വീടുകള്‍ സമ്മാനിച്ച് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ. പുതിയ വീടുകള്‍ കൈമാറുന്നതിനൊപ്പം 10 പുതിയ വീടുകളുടെ നിര്‍മാണത്തിനും തുടക്കമിടും. വീടുകളുടെ താക്കോല്‍ദാനം 21ന് മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിക്കും

New Update
mla house

കോട്ടയം: പ്രളയം തകര്‍ത്ത കൂട്ടിക്കലില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ 11 കുടുംബങ്ങള്‍ക്കു വീടുകള്‍ സമ്മാനിക്കും. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള സന്നദ്ധസംഘടനയായ പൂഞ്ഞാര്‍ എം.എല്‍.എ സര്‍വീസ് ആര്‍മിയുടെ നേതൃത്വത്തിലാണു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

Advertisment

2021 ഒക്ടോബര്‍ 16നാണു കൂട്ടിക്കലില്‍ മഹാപ്രളയം എല്ലാം തകര്‍ത്തെറിഞ്ഞത്. ഇതില്‍പ്പെട്ട ഭൂരഹിതരും ഭവനരഹിതരുമായ മുന്നൂറിലേറപ്പേര്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. വിവിധ മാനദണ്ഡങ്ങള്‍ മൂലം സര്‍ക്കാര്‍തല പദ്ധതിയുടെ നേട്ടം ലഭിക്കാത്തവരില്‍ നിന്നു തെരഞ്ഞെടുത്ത 11 വ്യക്തികള്‍ക്കാണു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ വീട് നിര്‍മിച്ചു നല്‍കുന്നത്. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3211, പാലാ റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണു ഭവനനിര്‍മ്മാണം യാഥാര്‍ഥ്യമാക്കിയത്.

കൂട്ടിക്കലില്‍ 11 വീടുകളുടെ താക്കോല്‍ ദാനത്തിനൊപ്പം പൂഞ്ഞാര്‍ നിയോജകമ ണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി ലക്ഷ്യമിടുന്ന 10 പുതിയ വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും 21ന് 11നു കൂട്ടിക്കല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

 മുന്‍ എം.എല്‍.എ കെ.ജെ തോമസ് ഗുണഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ കൈമാറും. 3211 റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടീന ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തും. സ്ഥലം സൗജന്യമായി നല്‍കിയ സി.വൈ.എ റൗഫിനെ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍ ആദരിക്കും. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ റെജി ജേക്കബ് പദ്ധതി വിശദീകരണവും പാലാ റോട്ടറി ക്ലബ് പ്രസിന്റ് ജോഷി വെട്ടുകാട്ടില്‍ ആമുഖ പ്രഭാഷണവും നടത്തും.

എം.എല്‍.എയുടെ അഭ്യര്‍ഥനയെതുടര്‍ന്നു മുണ്ടക്കയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.പി.എ. യൂസഫിന്റെ മകന്‍ സി.വൈ.എ റൗഫാണ് വീടു നിര്‍ണാണത്തിനായി 60 സെന്റ് സൗജന്യമായി നല്‍കിയത്. നിര്‍മ്മാണത്തിന് അനുമതി ലഭിക്കത്തക്കവിധം ഭൂമി തരംമാറ്റിയെടുക്കാനും സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാനുമുള്ള പ്രത്യേക സര്‍ക്കാര്‍ അനുമതി എം.എല്‍.എയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയാണു വീടുകള്‍ നിര്‍മിച്ചത്.

Advertisment