പോലീസ് ഉദ്യോഗസ്ഥരില്‍ നിക്ഷേപക അവബോധം വളര്‍ത്താന്‍ സെമിനാര്‍ സംഘടിപ്പിച്ച് സെബി

New Update
sebiUntitled2

തൃശൂര്‍:  സെബിയുടെ ആഭിമുഖ്യത്തില്‍ എന്‍എസ്ഇ, എന്‍എസ്ഡിഎല്‍, മറ്റ് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ, തൃശൂരില്‍ നിക്ഷേപക അവബോധ പരിപാടി നടത്തി.'സ്മാര്‍ട്ട് നിഷേപം ഭാവി സുരക്ഷിതം' എന്ന വിഷയത്തില്‍ മാര്‍ച്ച് 26ന് സംഘടിപ്പി സെമിനാര്‍ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, നിക്ഷേപക അവബോധം വളര്‍ത്തുക, സാമ്പത്തിക തട്ടിപ്പ് തടയുക എന്നിവ ലക്ഷ്യമിട്ടുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നു.

Advertisment

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി)മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ)യും നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും (എന്‍എസ്ഡിഎല്‍) തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ മെഗാ റിസ (റീജിയണല്‍ ഇന്‍വെസ്റ്റര്‍ സെമിനാര്‍ ഫോര്‍ അവയര്‍നസ്)യില്‍ പങ്കാളികളായി.


ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ തട്ടിപ്പുകളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക വിപണികളും, സാമ്പത്തിക തട്ടിപ്പ് കണ്ടെത്താനുള്ള കഴിവുകളും  മെച്ചപ്പെടുത്തുക, ഉത്തരവാദിത്തമുള്ള നിക്ഷേപത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്നീ ലക്ഷ്യങ്ങളും ഈ സംരംഭത്തിന് ഉണ്ടായിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ആദ്യം പ്രതികരിക്കുന്നവര്‍ എന്ന നിലയില്‍, വഞ്ചനാപരമായ പദ്ധതികളില്‍ നിന്നും തട്ടിപ്പുകളില്‍ നിന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.


കേരള പോലീസ് ഉദ്യോഗസ്ഥരെ സാമ്പത്തിക തട്ടിപ്പ് തിരിച്ചറിയാനും ചെറുക്കാനും ശാക്തീകരിക്കുന്നതിനൊപ്പം അവരുടെ സ്വന്തം സാമ്പത്തിക ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും.


നിക്ഷേപകരെ സംരക്ഷിക്കുന്നതിലും വിപണി സമഗ്രത ശക്തിപ്പെടുത്തുന്നതിലും അവബോധവും ജാഗ്രതയും നിര്‍ണായക പങ്ക് വഹിക്കുന്നതായി എന്‍എസ്ഇയുടെ എംഡിയും സിഇഒയുമായി ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഇതുപോലുള്ള സംരംഭങ്ങളിലൂടെ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉത്തരവാദിത്തമുള്ള നിക്ഷേപം വളര്‍ത്തിയെടുക്കുന്നതിനും നിക്ഷേപക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും എന്‍എസ്ഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment