തുടർ ചികിത്സക്ക് സുമനസുകളുടെ സഹായം തേടി നിർധന ഗൃഹനാഥൻ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
satheesh chililsa

രാജാക്കാട്:നിർധന ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു.രാജാക്കാട് ആദിത്യപുരം കോളനിയിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ സതീഷ് (42)ആണ് തേടുന്നത്.

Advertisment

മാങ്കുളത്ത് സ്റ്റാൻഡിലെ ഓട്ടോറിക്ഷ  തൊഴിലാളിയായിരുന്നു സതീഷ്.2024 ഫെബ്രുവരി മാസത്തിൽ ചുമയ്ക്ക് മരുന്ന് വാങ്ങുവാൻ അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പോയ സതീഷിന് ഇൻജക്ഷൻ എടുത്തതിനെ തുടർന്ന് അസ്വസ്ഥത ഉണ്ടാവുകയും, ശരീരത്തിൽ നീര് വയ്ക്കുകയും,ഭാഗികമായി തളർന്ന് പോകുകയും ചെയ്തു.

തുടർന്ന് അടിമാലി, എർണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുകയും രോഗശമനം ഉണ്ടാകാത്തതിനെ തുടർന്ന് ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. 


സതീഷിന് ജി.ബി സിൻഡ്രമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.അവിടെ 28 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി.13 മാസത്തെ ചികിത്സക്കിടയിൽ മാങ്കുളത്തുണ്ടായിരുന്ന സ്ഥലവും കിടപ്പാടവും വിറ്റു ചികിത്സിച്ചു.ഇതിനിടയിൽ മാങ്കുളത്തും,മുൻപ് താമസിച്ചിരുന്ന ആനച്ചാലിലും ഉള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഫണ്ട് പിരിച്ചാണ് ചികിത്സ നടത്തിയത്.


പിന്നീട് ചികിത്സക്ക് പണമില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റി.മരുന്നുകളും വിലപിടിപ്പുള്ള ഇൻജക്ഷനും പുറത്ത് നിന്ന് വാങ്ങേണ്ടി വന്നതിനാൽ മാങ്കുളത്ത് നിന്നും രാജാക്കാട് ആദിത്യപുരം കോളനിയിലുള്ള ഭാര്യാവീട്ടിലേക്ക് താമസം മാറ്റി.ഇപ്പോൾ മാസത്തിൽ ഒരിക്കൽ അറുപതിനായിരം രൂപ ചെലവുവരുന്ന ഇൻജക്ഷനും ഇരുപതിനായിരം രൂപയുടെ മരുന്നുകളും ആവശ്യമുണ്ട്. 

വൻകുടൽ മുറിച്ച് വയറിൻ്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന 
കൊളസ്ട്രം ബാഗിലാണ് വിസർജ്യം ശേഖരിച്ച് കളയുന്നത്.മൂത്രം പോകുന്നതിനായി യൂറിൻ ബാഗും ഉപയോഗിച്ചാണ് ഇക്കാലമത്രയും കഴിഞ്ഞത്. 10 കൊളസ്ട്രം ബാഗിന് 9000 രൂപ നൽകണം.ഞരമ്പുകൾക്ക് ബലക്കുറവുള്ളതിനാൽ ഇപ്പോൾ ഓട്ടോ ഓടിക്കുവാൻ പറ്റില്ല.കാഴ്ചക്കുറവുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വന്തമായുണ്ടായിരുന്ന ഓട്ടോറിക്ഷയും അടുത്ത നാളിൽ വിറ്റു.


അടിമാലിയിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് കുറെക്കാലം കടമായി മരുന്നുകൾ ലഭിച്ചുവെന്നും കഴിഞ്ഞ ആഴ്ച മുതൽ അതിന് മുടക്കം വന്നുവെന്നുമാണ് സതീഷ് പറഞ്ഞത്. ഭാര്യ മഞ്ജു, വയോധികയായ അമ്മ ശാന്ത,ഭാര്യാ മാതാവ് അമ്മിണി,ഒൻപത്,ആറ് ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന 3 മക്കൾ എല്ലാവരും ആദിത്യപുരം കോളനിയിലെ രണ്ടു മുറി മാത്രമുള്ള വീട്ടിലാണ് കഴിഞ്ഞുകൂടുന്നത്. അമ്മിണി കൂലി പണിക്ക് പോയി കിട്ടുന്ന വരുമാനവും, റേഷൻ അരി ലഭിക്കുന്നതുമാണ് ഇപ്പോൾ ആശ്വാസമെന്നുമാണ് സതീഷ് പറയുന്നത്.


ഇനിയും സഹായം ആവശ്യപ്പെടുമെന്നോർത്ത് പല സുഹൃത്തുക്കളും ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ലത്രേ. ജോലി ചെയ്യാൻ സാധിക്കുന്നതുവരെയുള്ള ചികിത്സ ചിലവുകൾ നടത്താനുള്ള തുക കണ്ടെത്തുന്നതിനായി സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് സതീഷിന്റെ കുടുംബം. സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ 

ഫെഡറൽ ബാങ്ക് മാങ്കുളം
ശാഖയിലെ 22180100057854
എന്ന അക്കൗണ്ട് നമ്പരിൽ സഹായം എത്തിക്കണം.
ഐ എഫ് എസ് സി കോഡ്: FDRL0002218, ഫോൺ:8078494261

Advertisment