/sathyam/media/media_files/2026/02/18/decc76e5-b798-4034-adbe-f3c8d6f2d0bf-2026-02-18-21-16-57.jpg)
അരുവിത്തുറ : ബിസിനസ് രംഗത്ത് ബുദ്ധിപരമായ സ്വത്തവകാശം (IPR) ഒരു തന്ത്രപരമായ ആയുധമായി എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റും കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസും സംയുക്തമായാണ് സെമിനാർ നടത്തിയത്.
കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ എഡ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ സുപർണ്ണ എസ്. നായർ, കുമാരി അശ്വനി കെ. സുനിൽ എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.
പേറ്റന്റ്, പകർപ്പവകാശം (Copyright), ട്രേഡ്മാർക്ക് തുടങ്ങിയ ബൗദ്ധിക സ്വത്തവകാശങ്ങൾ ബിസിനസ്സ് സംരംഭങ്ങളുടെ സുരക്ഷയ്ക്കും വളർച്ചയ്ക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അവർ വിശദീകരിച്ചു.സെന്റ് ജോർജ്ജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.
കോഴ്സ് കോർഡിനേറ്റർ ആൻഡ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഫുഡ് സയൻസ് വിഭാഗം മേധാവി ശ്രീമതി മിനി മൈക്കിൾ, അധ്യാപകരായ അനുപമ ജോസ്, അഭി.എ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us