പാലക്കാട് : സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയന് 2024-25 ലെ മികച്ച പ്രവർത്തനങ്ങൾക്ക് ആറ് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. ഇന്ത്യയിലെ ഏറ്റ വും മികച്ച ലീജിയൻ, ഏറ്റവും മികച്ച ഫാമിലി ലീജിയ ൻ, ഏറ്റവും മികച്ച സാമൂ ഹ്യ വികസന പരിപാടികൾ,
ഏറ്റവും മികച്ച പൊതു ജന സമ്പർക്ക പരിപാടി കൾ എന്നിവക്കുള്ള പുരസ്‌കാരങ്ങൾക്ക് പുറമെ ഇന്ത്യയിൽ ഏറ്റവും മികച്ച സീനിയർ ചേമ്പർ ലീജിയൻ പ്രസി ഡെന്റിനു ള്ള പുരസ്‌കാരം പാലക്കാ ട് സീനി യർ ചേമ്പർ ലീജി യൻ പ്രസിഡന്റ് അഡ്വ.പി. പ്രേംനാഥിനും, ഏറ്റവും മികച്ച അംഗത്തിനുള്ള പുരസ്‌കാരം. പാലക്കാട് ലീജിയൻ ജോയിന്റ് സെക്ര ട്ടറി പ്രദീപ് കുമാർ മേനോ നും ലഭിച്ചു.
ഉഡുപ്പിയിൽ വെച്ച് നടന്ന സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ സമ്മേളനത്തിൽ വെച്ച് ദേശീയ പ്രസിഡന്റ് ചിത്രകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ ദേശീയ പ്രസിഡന്റുമാരായ പ്രൊഫ. വർഗീസ് വൈദ്യ ൻ, അരവിന്ദ് റാവു, ബി.ജ യരാജൻ എന്നിവർ സംസാ രിച്ചു. 2025-26 ലെ ദേശീയ പ്രസിഡന്റായി എം.ആർ. ജയേഷ (ബാംഗ്ളൂർ) യെ തിരഞ്ഞെടുത്തു.