ദൈവദാസന്‍ മാര്‍ മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്. ദൈവദാസന്‍ മാത്യു മാക്കീലിനെ ധന്യനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രി ഫാ. തോമസ് ആദോപ്പിള്ളില്‍ വായിച്ചു.   ഓരോ ക്രൈസ്തവനും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ധന്യന്‍ മാക്കീലിന്റെ ജീവിത വിശുദ്ധി ഏവര്‍ക്കും മാതൃകയാണെന്നു മാര്‍ മാത്യു മൂലക്കാട്ട്

ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്കു പ്രാരംഭമായി സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍, അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്മാര്‍, അതിരൂപതാ വൈദികര്‍ എന്നിവര്‍ ഒത്തൊരുമിച്ചുള്ള പ്രദക്ഷിണത്തോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു

New Update
Mar Makeel to be beatified


കോട്ടയം:  ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്‍കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ ഔദ്യോഗിക ധന്യന്‍ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന മാര്‍ തോമസ് തറയിലിന്റെ 50 ാം ചരമവാര്‍ഷിക സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടന്നു. ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്കു പ്രാരംഭമായി സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍, അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്മാര്‍, അതിരൂപതാ വൈദികര്‍ എന്നിവര്‍ ഒത്തൊരുമിച്ചുള്ള പ്രദക്ഷിണത്തോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. 

Advertisment

കോട്ടയം അതിരൂപതാ മെതാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് തെളിച്ച് ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു.  തുടര്‍ന്നു മാര്‍ മാത്യു മൂലക്കാട്ട് സ്വാഗതം ആശംസിച്ചു. ഓരോ ക്രൈസ്തവനും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ധന്യന്‍ മാക്കീലിന്റെ ജീവിത വിശുദ്ധി ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ദൈവദാസന്‍ മാത്യു മാക്കീല്‍ പിതാവിനെ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രി അതിരൂപതാ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ വായിച്ചു. 

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കി. ക്നാനായ സമുദായത്തിന്റെ അടയാള നക്ഷത്രമായി മാറിയ ധന്യന്‍ മാക്കീല്‍  സഭയ്ക്കും സമുദായത്തിനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി സഭയുടെ പൊതുവായ സന്തോഷമാണെന്നും തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ക്നാനായ സമുദായം സഭയുടെ മുന്‍പേ പറക്കുന്ന പക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്‌നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാര്‍ മാക്കീല്‍ പഴയനിയമത്തിലെ പൂര്‍വ യൗസേപ്പിന്റെ പ്രതീകമാണെന്ന് അനുസ്മരിച്ചു. ക്‌നാനായ സമുദായത്തെ നെഞ്ചിലേറ്റി സമുദായത്തിന്റെ ചക്രവാളങ്ങള്‍ മനസില്‍ കിനാവുകണ്ട ഒരു സ്വപ്നക്കാരനുമാണ് മാക്കില്‍. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പിന്നീടുവന്ന പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരും കരം ചേര്‍ത്തതാണ്  കോട്ടയം അതിരൂപതയുടെ സുസ്ഥിതിക്കു പ്രധാന കാരണയി ഇന്നു നാം കാണുന്നതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. തുടര്‍ന്നു  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. അതിരൂപതാ സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, പ്രോ-പ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് തറയില്‍, അതിരൂപതയിലെ വൈദികര്‍ മുതലായവര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു.

ബി.സി.എം കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട അനുസ്മരണ പ്രാര്‍ഥനകള്‍ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു നടത്തപ്പെട്ട അനുസ്മരണ സമ്മേളനത്തില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപതാ വൈദികസമിതി സെക്രട്ടറി ഫാ. അബ്രാഹം പറമ്പേട്ട്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ്. വി.എം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സി. ലിസി മുടക്കോടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment