കോഴിക്കോട് : യു ഡി എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും,ആർ എം പി ഐ യും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം2025@ഷാഫി പറമ്പിൽ എന്ന പോഗ്രാം സംഘടിപ്പിക്കുന്നു.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഫെബ്രുവരി 22 ന് നടക്കുന്ന പ്രോഗ്രാമിന് വടകര എം പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് നേതാവും, മുൻ കുറ്റ്യാടി എം എൽ എ യുമായ പാറക്കൽ അബ്ദുള്ള, ആർ എം പി ഐ സംസ്ഥാന സെക്രട്ടറി കെ വേണു, മറ്റ് മുതിർന്ന ഐക്യ ജനാധിപത്യ മുന്നണി നേതാക്കളും പങ്കെടുക്കും.
ഹൃദ്യം 2025 ന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുവാൻ സ്വാഗതസംഘം രൂപീകരിച്ചു. 501 അംഗങ്ങൾ ഉൾപ്പെടുന്ന സ്വാഗതസംഘം കമ്മിറ്റിയിൽ ചെയർമാനായി കെ സി ഷമീം നടുവണ്ണൂരിനെയും ജനറൽ കൺവീനർ ആയി പി കെ ഇസ്ഹാഖ്നെയും തെരഞ്ഞെടുത്തു.