കോട്ടയിൽ ശാസ്താ സംഗീതവിദ്യാലയം വാർഷികമാഘോഷിച്ചു

New Update
fd50977e-acd6-4c70-8a8e-2cd98b8054db

ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സംഗീത വിദ്യാലയത്തിന്റെ വാർഷികം ഗോപി വെള്ളിമറ്റം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സംഗീതവിദ്യാലയത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു.

Advertisment

ഗായിക യമുനാ ഗണേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം പ്രസിഡൻ്റ് ഗോപി വെള്ളിമറ്റം ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കുമാർ തോട്ടുങ്കൽ, കെ. ആർ. രാജേന്ദ്രൻ, ശിവമയം സുനിൽ, സനാതന ഷേണായി, അശോക് കേശവ്, തൃക്കാക്കര മധു തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ അരങ്ങേറ്റവും നടന്നു.

Advertisment