കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും സുന്ദരമാകും

New Update
ktm road beautifi

കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും ചെടികൾ പിടിപ്പിച്ച് മനോഹരമാക്കുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായാണ് സൗന്ദര്യവത്കരണം നടത്തുന്നത്.

Advertisment

 ഹരിതകേരളം മിഷനാണ് പദ്ധതിയുടെ ഏകോപനം. ശാസ്ത്രീറോഡിന്റെ ആരംഭം മുതൽ ലോഗോസ് ജംഗ്ഷൻ വരെ റോഡിന്റെ ഡിവൈഡറുകളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കും. ഇരു വശങ്ങളിലുമുള്ള നടപ്പാതയുടെ കൈവരികളിൽ വള്ളി ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും.


 വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊളിലാളികൾ, ചുമട്ടു തൊഴിലാളികൾ, റെസിഡൻസ് അസോസിയേഷനുകൾ സ്‌കൂളുകൾ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ പരിപാലനം ഉറപ്പാക്കും.

 പുളിനാക്കൽ പള്ളി മുതൽ സിമെന്റ് കവലവരെ നാട്ടകം ബൈപാസിന്റെ രണ്ടരകിലോമീറ്റർ റോഡും സുന്ദരമാക്കും. ഇരുവശത്തുമായി അഞ്ചുകിലോമീറ്റർ റോഡാണ് സുന്ദരമാക്കുന്നത്. ഇതിനാവശ്യമായ സി.എസ്.ആർ ഫണ്ട് സമാഹരിച്ച് ഹരിതകേരളം മിഷൻ നഗരസഭക്ക് കൈമാറും.


പ്രദേശവാസികളുടെ മേൽനോട്ടത്തിൽ പരിപാലനം നടപ്പാക്കും.  മാർച്ചു പതിനഞ്ചോടെ സൗന്ദര്യവൽക്കരണം പൂർത്തീകരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു പ്രസിഡന്റിന്റെ ചേംബറിൽ യോഗം ചേർന്നു. 



നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ആരോഗ്യകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ആർ. രഞ്ജിത്, നഗരസഭാംഗം ടി.എൻ. മനോജ്, സിൻസി പാറയിൽ, ഷീല സതീഷ്, പെരുനിലം പാടശേഖരസമിതി സെക്രട്ടറി കെ.എസ് രവീന്ദ്രനാഥൻ നായർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഐസക്, ടെക്‌നിക്കൽ അസിസ്റ്റന്റ് മീനു എം.ബിജു എന്നിവർ പങ്കെടുത്തു. 

Advertisment