New Update
/sathyam/media/media_files/2025/09/25/sister-pancratius-2025-09-25-14-24-16.jpg)
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ പംക്രേഷ്യസ് പോത്തനാമുഴി SABS (സിസിലി -86, നടുക്കര) നിര്യാതയായി. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 4.00 ന് മാറിക മഠത്തിൽ കൊണ്ടുവരുന്നതാണ്.
Advertisment
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് മാറിക മഠം വക സെമിത്തേരിയിൽ. പൊട്ടൻകാട്, കദളിക്കാട്, കൊടുവേലി, ചെപ്പുകുളം, കുണിഞ്ഞി, ചിലവ്, കലയന്താനി, ചിറ്റൂർ, ജയ്‌റാണി, വഴിത്തല, കാളിയാർ, സാൻജോ ഭവൻ, മാറി ക എന്നീ മഠങ്ങളിൽ പരേത സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പോത്തനാമുഴി പരേതരായ വർക്കി റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ മാത്യു, വൈ. ഫാ. മാത്യു പോത്തനാമുഴി, സി. മേരി റോസ് പോത്തനാമുഴി D.S.J., ജോർജ്ജ്, സി. റാണിറ്റ് പോത്തനാമുഴി SABS, പരേതരായ സെബാസ്റ്റ്യൻ, ചാക്കോച്ചൻ, ജോസ്.
pH - 9526764839