ചെമ്മനത്തുകരയിൽ സ്മാർട് കൃഷിഭവൻ; നിർമാണം പുരോഗമിക്കുന്നു

New Update
SMART KRISHI BHAVAN CHEMMANTHUKARA 21.8.25

കോട്ടയം: ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു. ടി.വി. പുരം ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായിട്ടാണ് സ്മാർട് കൃഷിഭവൻ പണിയുന്നത്. ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു. രണ്ടാമത്തെ നിലയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുകയാണ്.

Advertisment


 നബാർഡ് ആർ.ഐ.ഡി.എഫ് 2022 - 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. താഴത്തെ നില 151.30 ചതുരശ്ര മീറ്ററിലും മുകളിലത്തെ നില 148.22 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്. കെ.എൽ.ഡി.സി. കമ്പനിയ്ക്കാണ് നിർമാണച്ചുമതല.


 താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണ് ഉൾപ്പെടുന്നത്. കൃഷിഭവനുകളെ നവീനമാക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനുമായി രൂപീകരിച്ച പദ്ധതിയാണ് സ്മാർട് കൃഷിഭവൻ.

Advertisment