ഗുരുപൂജയെ വികലമായി ചിത്രീകരിച്ച് പാദപൂജ നടത്തി എന്ന തരത്തിൽ വക്രീകരിച്ച് പ്രചരിപ്പിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കം വ്യക്തിയുടെ മത വിശ്വാസങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് അത് അംഗീകരിക്കാനാവില്ല- എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം

New Update
SNDP XDCGBFC

കോഴിക്കോട്: കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃകോത്സവത്തെ ബാധിക്കുന്ന തരത്തിലുള്ള പുതിയ മാന്വൽ ഭേദഗതി ഉത്തരവ് പിൻവലിക്കണമെന്നും ഭാരതീയ സാംസ്കാരിക പൈതൃകത്തിൻ്റെ ഉദാത്ത മാതൃകയായ ഗുരു ശിഷ്യ സങ്കൽപ്പത്തിൻ്റെ മഹKത്വത്തെയും ഭൂരിപക്ഷ സമുദായത്തിൻ്റെ മത വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന രീതിയിൽ ഗുരുപൂജയെ വികലമായി ചിത്രീകരിച്ചു കൊണ്ട് പാദപൂജ നടത്തി എന്ന തരത്തിൽ വക്രീകരിച്ച് പ്രചരിപ്പിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കം വ്യക്തിയുടെ മത വിശ്വാസങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും  എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്ക് കഴിഞ്ഞ വർഷം വരെ പൊതുമത്സരങ്ങളിൽ മത്സരിക്കുന്നത് പോലെ തന്നെ സംസ്കൃതോത്സവത്തിലും മൂന്ന് വ്യക്തിഗത ഇനങ്ങൾക്കും രണ്ട് ഗ്രൂപ്പ് ഇനങ്ങൾക്കും പങ്കെടുക്കാമായിരുന്നു
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാന്വൽ ഭേദഗതി ഉത്തരവ് പ്രകാരം ഈ അവസരങ്ങൾ കുട്ടിക്ക് നഷ്ടപ്പെടുകയാണ് ഇത് വിദ്യാർത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും വളരെയേറെ ആശങ്കളും പ്രയാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണ് ആയതിനാൽ പ്രസ്തുത നീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.

നേതൃയോഗത്തിൻ്റെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

യോഗം ഡയറക്ടർമാരായ ബാബു പൂതമ്പാറ, കെ. ബിനുകുമാർ യൂണിയൻ കൗൺസിലർമാരായ എം രാജൻ, വി സുരേന്ദ്രൻ വനിതാ സംഘം യൂണിയൻ സെക്രട്ടറി പി കെ ശ്രീലത ഗുരുവരാശ്രമം ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ്, സുജ നിത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.

ഗുരുദേവൻ്റെ പാദ സ്പർശമേറ്റതും ഗുരുദേവൻ്റെ വെള്ളി വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടതുമായ ശ്രീനാരായണ ഗുരുവരാശ്രമത്തിൻ്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ശ്രീനാരായണ ഗുരുവരാശ്രമവികസന സമിതി രൂപീകരിച്ചു.

ഭാരവാഹികളായി ഷനൂപ് താമരക്കുളം ( രക്ഷാധികാരി ) പി കെ ഭരതൻ ( ചെയർമാൻ ) പി കെ വിമലേശൻ, രാജീവ് കുഴിപ്പള്ളി (വൈസ് ചെയർമാൻമാർ) സുധീഷ് കേശവപുരി (സെക്രട്ടറി ) ശാലിനി ബാബുരാജ് ( ദേവസ്വം സെക്രട്ടറി ) സുജനിത്യാനന്ദ് ( ജോ. സെക്രട്ടറി) ഷമീന സന്തോഷ് ( ട്രഷറർ )

Advertisment